ജെറ്റ് എയര്‍വേസിനെ കടക്കെണിയിലേക്ക് തള്ളിവിടരുതെന്ന് ബാങ്കുകളോട് സര്‍ക്കാര്‍

By online desk.20 03 2019

imran-azhar

 

ന്യൂഡല്‍ഹി: ജെറ്റ് എയര്‍വേസിനെ കൂടുതല്‍ കടക്കെണിയിലേക്ക് തള്ളിവിടാതെ രക്ഷിക്കാന്‍ ശ്രമിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ദേശസാഷ്‌കൃത ബാങ്കുകളോട് ആവശ്യപ്പെട്ടു . പൊതുതിരഞ്ഞെടുപ്പിന് മുമ്പ് നിരവധിപേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നതിനാലാണ് ഈ നീക്കമെന്നും രണ്ട് ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

 

കഴിഞ്ഞ വര്‍ഷം എസ്ബിഐ അടക്കമുള്ള ബാങ്കുകള്‍ ധനമന്ത്രാലയത്തിന് കൃത്യമായ കണക്കുകള്‍ നല്‍കിയിരുന്നു കഴിഞ്ഞമാസം ബാങ്കുകള്‍ പുനരുജ്ജീവന പദ്ധതികള്‍ക്കും സര്‍ക്കാര്‍ ഉപദേശങ്ങളും തേടിയിരുന്നു . ധനമന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഈ പ്രശ്‌നത്തിൽ ഇടപെടല്‍ നടത്തിയെന്നും ബാങ്ക് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. എന്നാല്‍ ബാങ്കുകളും ധനമന്ത്രാലയവും തമ്മിലുള്ള ചര്‍ച്ചകളെക്കുറിച്ചുള്ള പുറത്ത് വിരുന്നില്ല . സ്വകാര്യമേഖലയിലെ കമ്പനിയെ കടക്കെണിയില്‍ നിന്ന് കരകയറ്റുതിന് ബാങ്കുകള്‍ക്ക് തങ്ങളുടെ പണം ഓഹരി രൂപത്തില്‍ വാങ്ങാം.

 

പീന്നിട് കമ്പനി ലാഭത്തിലായാല്‍ ഈ ഓഹരി മറിച്ച് വില്‍ക്കുകയും ചെയ്യാം. ഓഹരി വാങ്ങാന്‍ സര്‍ക്കാരിന് 49 ശതമാനം നിക്ഷേപമുള്ള ദേശീയ നിക്ഷേപ അടിസ്ഥാന വികസന ഫണ്ടില്‍ നിന്ന് പണം ഉപയോഗിക്കാം.

OTHER SECTIONS