4ജി ശൃംഖലയില്‍ ജിയോ ഓന്നാമത്

By online desk.21 09 2019

imran-azhar

 

മുംബൈ : രാജ്യത്തെ ഏറ്റവും വലിയ 4ജി ശൃംഖല റിലയന്‍സ് ജിയോടെതെന്ന് റിപ്പോര്‍ട്ട്. ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ( ട്രായ്) പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇതു സംബന്ധിച്ച വിവരങ്ങളുള്ളത്. 7.46 ലക്ഷത്തിലധികം 4ജി കേന്ദ്രങ്ങളാണു ജിയോയ്ക്കുള്ളത്. രണ്ടാം സ്ഥാനത്ത് ഭാരതി എയര്‍ടെലാണ്. 3.26 ലക്ഷം 4ജി കേന്ദ്രങ്ങളാണ് എയര്‍ടെല്ലിനുള്ളത്.2017 സെപ്റ്റംബർ വരെയുള്ള കണക്കുകള്‍ പ്രകാരം ജിയോയ്ക്ക് 3.81 ലക്ഷം 4ജി കേന്ദ്രങ്ങളും ഭാരതി എയര്‍ടെലിന് 97,130 4ജി കേന്ദ്രങ്ങളുമാണ് രാജ്യത്തുണ്ടായിരുന്നത്. ഇരു കമ്പനികളും ചുരുങ്ങിയ കാലയളവിനുള്ളില്‍ 4ജി കേന്ദ്രങ്ങള്‍ വന്‍തോതില്‍ സ്ഥാപിച്ചിട്ടുണ്ട്. അതേസമയം, 4 ജി വിനിമയത്തിനുപയോഗിക്കാവുന്ന സ്‌പെക്ട്രം ഏറ്റവും കൂടുതല്‍ കൈവശമുള്ള വൊഡാഫോണിന്റെ 4ജി ശൃംഖലയില്‍ 62 ശതമാനം മാത്രമാണ് വളര്‍ച്ചയുണ്ടായത്.

 

 

 

OTHER SECTIONS