കേരഫെഡ് ബേബികെയര്‍ ഓയില്‍ പുറത്തിറക്കും

തിരുവനന്തപുരം: കേരഫെഡ് കേര ബേബി കെയര്‍ ഓയില്‍ പുറത്തിറക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി മന്ത്രി സുനില്‍കുമാര്‍.

author-image
online desk
New Update
കേരഫെഡ് ബേബികെയര്‍ ഓയില്‍ പുറത്തിറക്കും

തിരുവനന്തപുരം: കേരഫെഡ് കേര ബേബി കെയര്‍ ഓയില്‍ പുറത്തിറക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി മന്ത്രി സുനില്‍കുമാര്‍. നിലവില്‍ കേരജം കേശാമൃത് ഹെര്‍ബല്‍ ഹെയര്‍ഓയില്‍, കേര ഡെസിക്കേറ്റഡ് കോക്കനട്ട്, കേര മില്‍ക്ക് പൗഡര്‍ എന്നിവ വിപണയില്‍ ഇറക്കിയിട്ടുണ്ട്. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയില്‍ സംസ്ഥാനത്ത് 2019 മാര്‍ച്ച് 31 വരെ 25.43 ലക്ഷം കര്‍ഷകര്‍ രജിസ്റ്റര്‍ ചെയ്തു. പരിശോധന പൂര്‍ത്തിയാക്കി 11.45 കര്‍ഷകരെയാണ് ഒന്നാംഘട്ടആനൂകൂല്യ വിതരണത്തിന് പരിഗണിച്ചത്. ഇതില്‍ ബാങ്ക് പരിശോധന പൂര്‍ത്തിയാക്കിയ 9.31 ലക്ഷം പേര്‍ക്ക് ആനൂകൂല്യം ലഭിച്ചിട്ടുണ്ട്. 18930 പേര്‍ക്ക് ആനൂകൂല്യങ്ങള്‍ നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ നിയോഗിച്ച വില നിര്‍ണയ സമിതി പുതുക്കി നിശ്ചയിച്ച വിലയേക്കാള്‍ കൂടിയ നിരക്കില്‍ കാപ്പെക്‌സ് തോട്ടണ്ടി വാങ്ങിയിട്ടുണ്ടെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ നിയമസഭയില്‍ പറഞ്ഞു. കഴിഞ്ഞ മെയ് ആറുമുതല്‍ 110 രൂപയാണ് പുതുക്കി നിശ്ചയിച്ച വില. എന്നാല്‍ ഈ തീരുമാനത്തിന് ശേഷം 113.50 നിരക്കിലാണ് കാപ്പെക്‌സ് വാങ്ങിയത്. ഷാഫി പറമ്പിലിന്റെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഇതിന്റെ കാരണങ്ങള്‍ അന്വേഷിക്കുന്നുണ്ട്. വിലനിര്‍ണയസമിതി ആദ്യം നിശ്ചയിച്ചിരുന്നത് 123 രൂപയായിരുന്നു. ഇതാണ് 110 ആയി കുറച്ചത്.

kerafed baby care oil