കാസർകോട്ടെ ഭെല്ലിന്റെ ഉടമസ്ഥത ഇനിമുതൽ കേരളത്തിന്

കേന്ദ്രപൊതുമേഖലാ സ്ഥാപനമായ കാസർകോട്ടെ ഭെൽ ഇലക്ട്രിക്കൽ മെഷീൻസ് ലിമിറ്റഡ് കമ്പനിയുടെ പൂർണ ഉടമസ്ഥത ഇനി കേരള സർക്കാരിന് മാത്രം. ഭെല്ലിന്റെ കൈവശമുണ്ടായിരുന്ന 51 ശതമാനം ഓഹരികൾ കൂടി കേരള സർക്കാരിന് കൈമാറി.

author-image
sisira
New Update
കാസർകോട്ടെ ഭെല്ലിന്റെ ഉടമസ്ഥത ഇനിമുതൽ കേരളത്തിന്

തിരുവനന്തപുരം: കേന്ദ്രപൊതുമേഖലാ സ്ഥാപനമായ കാസർകോട്ടെ ഭെൽ ഇലക്ട്രിക്കൽ മെഷീൻസ് ലിമിറ്റഡ് കമ്പനിയുടെ പൂർണ ഉടമസ്ഥത ഇനി കേരള സർക്കാരിന് മാത്രം.

ഭെല്ലിന്റെ കൈവശമുണ്ടായിരുന്ന 51 ശതമാനം ഓഹരികൾ കൂടി കേരള സർക്കാരിന് കൈമാറി. ഇതോടെ 100 ശതമാനം ഓഹരികളും കേരളത്തിന്റെ സ്വന്തമായി.

ഇപ്പോൾ 180-ലേറെ ജീവനക്കാരുണ്ട്. ഓഹരി വില്പനയ്ക്ക് കേന്ദ്രം ശ്രമം ആരംഭിച്ചത് 2016-ലാണ്. 50 ലക്ഷത്തോളം രൂപയായിരുന്നു കമ്പനിയുടെ നഷ്ടം.

2019-ൽ യൂണിറ്റ് കേരളത്തിന് കൈമാറാനുള്ള നടപടി തുടങ്ങി. ഓഹരി കൈമാ കമ്പനി ബോർഡ് അംഗീകരിക്കുകറ്റം കമ്പനിയുടെ ഡയറക്ടർ ബോർ‌ഡിൽ സംസ്ഥാന സർക്കാരിന്റെ പ്രതിനിധികളെ ഉൾപ്പെടുത്തുക, തുടങ്ങിയ നടപടികൾ ബാക്കിയുണ്ട്.

keralagovt bhel kasargod