കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ ഹഡില്‍ ഗ്ലോബലിന് വ്യാഴാഴ്ച തുടക്കം; ഉദ്ഘാടനം മുഖ്യമന്ത്രി

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിക്കുന്ന ഹഡില്‍ ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് സംഗമത്തിന് ഇന്നു തുടക്കം. 15, 16 തിയതികളില്‍ ദി ലീല, റാവിസ് കോവളം ഹോട്ടലില്‍ നടക്കുന്ന സംഗമം ഇന്നു രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

author-image
Web Desk
New Update
കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ ഹഡില്‍ ഗ്ലോബലിന് വ്യാഴാഴ്ച തുടക്കം; ഉദ്ഘാടനം മുഖ്യമന്ത്രി

തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിക്കുന്ന ഹഡില്‍ ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് സംഗമത്തിന് ഇന്നു തുടക്കം. 15, 16 തിയതികളില്‍ ദി ലീല, റാവിസ് കോവളം ഹോട്ടലില്‍ നടക്കുന്ന സംഗമം ഇന്നു രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ പ്രവര്‍ത്തനങ്ങളെയും സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചയെയും കുറിച്ചുള്ള കേരള സ്റ്റാര്‍ട്ടപ്പ് എക്കോസിസ്റ്റം റിപ്പോര്‍ട്ട് 2022 മുഖ്യമന്ത്രി പ്രകാശനം ചെയ്യും. കേരള വ്യവസായ മന്ത്രി പി രാജീവ്, തമിഴ്നാട് വിവരസാങ്കേതികവിദ്യാ വകുപ്പ് മന്ത്രി മനോ തങ്കരാജ് എന്നിവരും സമ്മേളനത്തിനെത്തും.

ഹഡില്‍ ഗ്ലോബലില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മൂവായിരത്തോളം പേര്‍ പങ്കെടുക്കും. സമൂഹിക പ്രസക്തിയുള്ള കൂടുതല്‍ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ കേരളത്തില്‍ വളര്‍ത്തിക്കൊണ്ടുവരുന്നതിനും അതിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുന്നതിനുമുള്ള നയരൂപീകരണത്തിനായി റൗണ്ട് ടേബിള്‍ ചര്‍ച്ച ഇന്നു നടത്തും. നൊബേല്‍ ജേതാവ് മുഹമ്മദ് യൂനുസിന്റെ പേരില്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന യൂനുസ് സോഷ്യല്‍ ഫണ്ട് ബെംഗളൂരു, ഫൈസല്‍ ആന്‍ഡ് ശബാന ഫൗണ്ടേഷന്‍ എന്നിവയുമായി ചേര്‍ന്നാണ് ചര്‍ച്ച സംഘടിപ്പിക്കുന്നത്. ഇന്നു 3 നാണ് ചര്‍ച്ച.

ഗ്രാമീണ മേഖലയിലെ തിരഞ്ഞെടുക്കപ്പെട്ട രണ്ട് സംരംഭകരുടെ വിപണന മൂല്യമുള്ള ഉല്പന്നങ്ങളുടെ പ്രദര്‍ശനം ഹഡില്‍ ഗ്ലോബലില്‍ ഉണ്ടാകും. ആഗോള തലത്തില്‍ പ്രശസ്തരായ സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ അവരുടെ അനുഭവങ്ങള്‍ സമ്മേളനത്തില്‍ അവതരിപ്പിക്കും. വ്യവസായ പ്രമുഖര്‍, സ്റ്റാര്‍ട്ടപ്പ് സംരംഭകരുടെ ഉല്പന്നങ്ങള്‍ നിലവില്‍ ഉപയോഗിക്കുന്ന സര്‍ക്കാര്‍ വകുപ്പുകളുടെ മേധാവികള്‍ എന്നിവരും പങ്കെടുക്കും.

 

kerala kerala startup mission huddle global