സ്റ്റാർട്ടപ്പുകൾക്കായി വെഞ്ച്വർ ക്യാപ്പിറ്റൽ ഫോർ സ്റ്റാർട്ടപ്സ് 101 സംഘടിപ്പിക്കുന്നു

By Chithra.06 08 2019

imran-azhar

 

തിരുവനന്തപുരം : സ്റ്റാർട്ടപ്പുകൾക്ക് ആദ്യ ഘട്ടത്തിൽ തങ്ങളുടെ ആശയങ്ങൾ അവതരിപ്പിച്ച് നിക്ഷേപം ലഭിക്കുന്നതിനായി കേരള സ്റ്റാർട്ടപ്പ് മിഷൻ, 'വെഞ്ച്വർ ക്യാപ്പിറ്റൽ ഫോർ സ്റ്റാർട്ടപ്സ് 101' സംഘടിപ്പിക്കുന്നു.

 

സംസ്ഥാന വ്യാപകമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഓഗസ്റ്റ് 7 മുതൽ 9 വരെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലാണ് പരിപാടി. ഈ ദിവസങ്ങളിൽ രാവിലെ 10 മുതൽ 5 വരെയാണ് പരിപാടിയിൽ പങ്കെടുക്കേണ്ടത്. കേരള സ്റ്റാർട്ടപ് മിഷനിന്റെ പ്രത്യേക ഐഡിയുള്ളതും ഓരോ വേദിയിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നതുമായ പത്ത് സ്റ്റാർട്ടപ്പുകൾക്ക് നിക്ഷേപകർക്ക് മുന്നിൽ ആശയങ്ങൾ അവതരിപ്പിക്കാൻ കഴിയും.

 

ആദ്യ പരിപാടി കോഴിക്കോട് യു എൽ സൈബർ പാർക്കിലെ കേരള സ്റ്റാർട്ടപ്പ് മിഷൻ ഓഫിസിൽ 7ന് നടക്കും. കൂടുതൽ വിവരങ്ങൾക്ക് 8075690325 എന്ന നമ്പറിൽ വിളിക്കുക.

OTHER SECTIONS