കേരള ട്രാവല്‍ മാര്‍ട്ട് 11ാം പതിപ്പ് 2020 സെപ്റ്റംബറില്‍

By online desk.18 10 2019

imran-azhar

 

കേരള ട്രാവല്‍ മാര്‍ട്ടിന്റെ പതിനൊന്നാം പതിപ്പ് 2020 സെപ്റ്റംബര്‍ 24 മുതല്‍ 27 വരെ കൊച്ചിയില്‍ സംഘടിപ്പിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ടൂറിസം വ്യവസായത്തെ ശക്തമിപ്പെടുത്താനുള്ള പദ്ധതികള്‍ അവതരിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്. സാഹസിക വിനോദ സഞ്ചാരം, മൈസ് ടൂറിസം, ചാമ്പ്യന്‍സ് ബോട്ട് ലീഗ് എന്നിവ അവതരിപ്പിക്കുമെന്ന് പത്ര സമ്മേളനത്തില്‍ മന്ത്രി വ്യക്തമാക്കി.

കൊച്ചി വെല്ലിങ്ടണ്‍ ഐലന്റിലെ സാഗര, സമുദ്രിക കണ്‍വെന്‍ഷന്‍ സെന്ററിലാണ് പരിപാടി. ആദ്യ രണ്ട് ദിവസം അന്താരാഷ്ട്ര ടൂറിസം ഗ്രൂപ്പുകളുമായും തുടര്‍ന്നുള്ള രണ്ട് ദിവസം സേവനദാതാക്കള്‍ക്കും കൂടിക്കാഴ്ചയ്ക്കുള്ള സൗകര്യമൊരുക്കും. അവസാന ദിവസം ഉച്ചയ്ക്ക് ശേഷം പൊതുജനങ്ങല്‍ക്ക് മാര്‍ട്ട് കാണാനും അവസരമുണ്ടാകും.

2018ല്‍ നടന്ന കേരള ട്രാവല്‍ മാര്‍ട്ട് ടൂറിസം വ്യവസായത്തിന് പുതിയ ഉത്തേജനമാണ് നല്‍കിയത്. ആഗസ്റ്റ് മുതല്‍ നവംബര്‍ വരെയുള്ള ഓഫ് സീസണ്‍ സമയത്തും സഞ്ചാരികളെ കേരളത്തിലെത്തിക്കുന്നതിന് ചാമ്പ്യന്‍സ് ബോട്ട് ലീഗ് മുഖ്യ പങ്ക് വഹിക്കും. കഴിഞ്ഞ ആഗസ്റ്റില്‍ തുടങ്ങിയ ബോട്ട് ലീഗ് കാണാന്‍ പത്ത് ലക്ഷത്തിലധികം പേരാണ് എത്തിയതെന്നും മന്ത്രി പറഞ്ഞു.

OTHER SECTIONS