വനിതകള്‍ക്കായി പുതിയ പ്ലാന്‍ അവതരിപ്പിച്ച് എല്‍ഐസി

സ്ത്രീകളുടെ സാമ്പത്തിക സുരക്ഷയെ മുന്‍നിര്‍ത്തി പുതിയ പ്ലാന്‍ അവതരിപ്പിച്ച് എല്‍ഐസി. എല്‍ഐസി ആധാര്‍ ശില എന്ന പ്ലാന്‍ ഓഹരിവിപണിയുമായി ബന്ധിപ്പിക്കാത്ത പരമ്പരാഗത പ്ലാനാണിത്.

author-image
Web Desk
New Update
വനിതകള്‍ക്കായി പുതിയ പ്ലാന്‍ അവതരിപ്പിച്ച് എല്‍ഐസി

ന്യൂഡല്‍ഹി: സ്ത്രീകളുടെ സാമ്പത്തിക സുരക്ഷയെ മുന്‍നിര്‍ത്തി പുതിയ പ്ലാന്‍ അവതരിപ്പിച്ച് എല്‍ഐസി. എല്‍ഐസി ആധാര്‍ ശില എന്ന പ്ലാന്‍ ഓഹരിവിപണിയുമായി ബന്ധിപ്പിക്കാത്ത പരമ്പരാഗത പ്ലാനാണിത്. അതായത് കാലാവധി കഴിയുമ്പോള്‍ ഗ്യാരണ്ടീഡ് റിട്ടേണ്‍ ലഭിക്കും. പത്ത് മുതല്‍ ഇരുപത് വര്‍ഷം വരെയാണ് പോളിസിയുടെ കാലാവധി.

കാലാവധി തീരുന്നതിന് മുന്‍പ് പോളിസി ഉടമ മരിക്കുകയാണെങ്കില്‍ അവകാശികള്‍ക്ക് ആ തുക ലഭിക്കുന്നതാണ്. പ്രതിദിനം 87 രൂപ വീതം നിക്ഷേപിക്കുകയാണെങ്കില്‍ കാലാവധി തീരുമ്പോള്‍ 11 ലക്ഷം രൂപ വരെ സമ്പാദിക്കാന്‍ കഴിയുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

എട്ടു വയസ് മുതലുള്ളവര്‍ക്ക് പ്ലാനില്‍ ചേരാം. പ്ലാനില്‍ ചേരാനുള്ള പരമാവധി പ്രായം 55 ആണ്. പോളിസിയുടെ പരമാവധി മെച്യൂരിറ്റി പ്രായം 70 ആണ്. കുറഞ്ഞത് 75000 രൂപയെങ്കിലും പോളിസില്‍ നിക്ഷേപിക്കേണ്ടതാണ്. പരമാവധി മൂന്ന് ലക്ഷം രൂപ വരെയാകാം. മാസംതോറും, വാര്‍ഷികം, അര്‍ദ്ധ വാര്‍ഷികം, ത്രൈമാസം എന്നിങ്ങനെ വിവിധ രീതിയില്‍ പ്രീമിയം അടയ്ക്കാം. വായ്പ സൗകര്യവും ഇതില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് എല്‍ഐസി വെബ്സൈറ്റ് സന്ദര്‍ശിക്കുക.

 

lic Latest News Business News