പെട്രോൾ പമ്പുകൾക്ക് പ്രവർത്തന സമയത്തിൽ പരിധി ; ഞായറാഴ്ചകളിൽ അവധിയാകാനും സാധ്യത

By Greeshma G Nair.12 Apr, 2017

imran-azhar

 

 

 

 ന്യൂ ഡൽഹി : പെട്രോൾ പമ്പുകൾക്ക് പ്രവർത്തന സമയം നിശ്ചയിക്കുന്നു ഒപ്പം എല്ലാ ഞായറാഴ്ചകളിലും അവധിയാക്കാനും നീക്കം. തിങ്കള്‍ മുതല്‍ ശനി വരെയുള്ള ദിവസങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറുവരെയാക്കി പമ്പുകളുടെ പ്രവര്‍ത്തനസമയം നിജപ്പെടുത്തുമെന്ന് ഇന്ത്യന്‍ പെട്രോള്‍ ഡീലേഴ്സ് കണ്‍സോര്‍ഷ്യം അറിയിച്ചു.

 

മെയ് 15 ഓടെ ഇത് നിലവിൽ വരും .പെട്രോള്‍ പമ്പുകളുടെ പ്രവര്‍ത്തന ചെലവ് കുറയ്ക്കുന്നതിനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അതേസമയം ഞായറാഴ്ച പമ്പുകള്‍ അടച്ചിടുന്നത് കേരളത്തില്‍ നടപ്പിലാക്കുന്നതില്‍ അന്തിമ തീരുമാനമായിട്ടില്ലെന്ന് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്സ് പറഞ്ഞു.

 


 

OTHER SECTIONS