കൊച്ചിയിലെ ഏറ്റവും വലിയഫാഷന്‍ വീക്ക് ലുലുമാളില്‍ തുടങ്ങി

By S R Krishnan.21 Apr, 2017

imran-azhar


കൊച്ചി: ഇന്ത്യന്‍ ടെറെയ്ന്‍അവതരിപ്പിക്കുന്ന ലുലുഫാഷന്‍ വീക്കീന് ലുലു മാളില്‍ തുടക്കമായി. സിനിമ താരങ്ങളായ ബാല, രാജീവ് പിള്ള, അഞ്ജലി നായര്‍, സംഗീത സംവിധായകന്‍ രാഹുല്‍ സുബ്രമണ്യന്‍ എന്നിവര്‍ കൊറിയോഗ്രഫര്‍ ദാലുവിനൊപ്പം റാമ്പ് വാക്ക് നടത്തിയാണ് ഫാഷന്‍ ഷോവിന് തുടക്കം കുറിച്ചത്. ഫാഷന്‍ ഷോയുടെ തീം സോങ്ങ് ബാല പുറത്തിറക്കി.
അഞ്ചുദിവസങ്ങളിലായി 26എക്‌സ്‌ക്ലൂസീവ് ഫാഷന്‍ഷോകള്‍, ഫാഷന്‍ ഫോറം,ലുലു ഫാഷന്‍ അവാര്‍ഡുകള്‍എന്നിവ ഉള്‍ക്കൊള്ളുന്നതാണ് ലുലു ഫാഷന്‍ വീക്ക് രണ്ടാമത്എഡിഷന്‍. 23 ന് സമാപിക്കും. ദിവസവും വൈകീട്ട് ആറിന് ഫാഷന്‍ ഷോ തുടങ്ങും.ലുലു ഫാഷന്‍ വീക്കില്‍ പ്രമുഖദേശീയ, അന്തര്‍ദേശീയബ്രാന്‍ഡുകള്‍ അവരുടെഏറ്റവും പുതിയ സ്പ്രിംഗ്/സമ്മര്‍ വസ്ത്രശേഖരങ്ങള്‍പ്രദര്‍ശിപ്പിക്കും. ഇന്ത്യന്‍ടെറെയ്ന്‍, വിവോഫോണ്‍, ലെവിസ്, വാന്‍ഹുസൈന്‍, എഫ്‌സിയുകെ, സീന്‍,883 പോലീസ്, ക്ലാസിക്‌പോളോ, ബിബ, അലന്‍സോളി, ഐഡന്റ്റിറ്റി,വെന്‍ഫീല്‍ഡ്, അര്‍ബന്‍ ടച്ച്, മാക് ലൂയി, കപ്രീസ്,തുടങ്ങിയബ്രാന്‍ഡുകള്‍ ഇത്തവണപങ്കെടുക്കുന്നുണ്ട്. ഫാഷന്‍ലോകത്തെ പ്രമുഖസാന്നിദ്ധ്യമായ ദാലു ആണ്ഫാഷന്‍ ഷോകളുടെകോറിയോഗ്രാഫര്‍. മിസ് ഇന്ത്യഫൈനലിസ്റ്റുകള്‍, ലാക്‌മെമോഡലുകള്‍ എന്നിവര്‍ക്കുപുറമേ അന്താരാഷ്ട്രമുഖങ്ങളും ഫാഷന്‍ ഷോയില്‍ഉണ്ടാകും. രണ്ടാമത് ലുലുഫാഷന്‍ അവാര്‍ഡുകള്‍ഏപ്രില്‍ 23 ന് വൈകീട്ട് ലുലുമാളില്‍ വിതരണം ചെയ്യും.