ശ്രീജി ഗോപിനാഥൻ ഫാർമ മേജർ ലുപിൻ ലിമിറ്റഡ് സിഐഒ

By Sooraj Surendran.03 10 2019

imran-azhar

 

 

ന്യൂഡല്‍ഹി: പ്രമുഖ ഫാര്‍മ കമ്പനി ലുപിന്‍, ശ്രീജി ഗോപിനാഥനെ ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസ(സിഐഒ)റായി നിയമിച്ചു. ആഗോളതലത്തില്‍ കമ്പനിയുടെ ഐടി പ്രവര്‍ത്തനങ്ങളെ ശ്രീജി ഗോപിനാഥന്‍ നയിക്കും. മുംബൈയിലായിരിക്കും അദ്ദേഹത്തിന്റെ ഓഫീസ്. തിരുവനന്തപുരം എന്‍ജിനിയറിംഗ് കോളേജിലും എഡിന്‍ബര്‍ഗ് യൂണിവേഴ്‌സിറ്റിയിലുമായി പഠനം പൂര്‍ത്തിയാക്കിയ ശ്രീജി ലുപിനില്‍ ചേരുന്നതിന് മുമ്പ് ഡല്‍ഹിയില്‍ റെക്കിറ്റ് ബെന്‍കീസര്‍ കമ്പനിയിലെ ഐ ടി ഉദ്യോഗസ്ഥനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഐ എസ് ആര്‍ ഒ, ഫിലിപ്‌സ്, പ്രോക്ടര്‍ ആന്‍ഡ് ഗാംബിള്‍ തുടങ്ങിയവര്‍ക്കും ശ്രീജിയുടെ സേവനം ലഭിച്ചിട്ടുണ്ട്. രണ്ടു പതിറ്റാണ്ടിന്റെ പരിചയസമ്പത്തുമായാണ് ശ്രീജി ലുപിനിലെത്തുന്നതെന്ന് കമ്പനി പ്രസ്താവനയില്‍ അറിയിച്ചു. ശ്രീജിയുടെ അനുഭവപരിജ്ഞാനവും ബിസിനസുകളുമായി അടുത്ത് പ്രവര്‍ത്തിച്ചുള്ള പരിചയവും ഉപയോഗിച്ച്, ഡിജിറ്റൈസേഷന്‍, പ്രോസസ് ഓട്ടോമേഷന്‍, ഡാറ്റാ മാനേജ്‌മെന്റ്, അനലിറ്റിക്‌സ് എന്നിവയില്‍ കമ്പനിയുടെ സംരംഭങ്ങള്‍ വിപുലീകരിക്കാനും ശക്തിപ്പെടുത്താനും ബിസിനസ് ഫലങ്ങള്‍ മെച്ചപ്പെടുത്താനും സാധിക്കുമെന്ന് ലുപിന്‍ മാനേജിംഗ് ഡയറക്ടര്‍ നിലേഷ് ഗുപ്ത പറഞ്ഞു. ഭാര്യ ദിവ്യ ശ്രീജി ഡല്‍ഹിയിലെ ദി കേക്കറി എന്ന സ്ഥാപനത്തിന്റെ ഉടമയാണ്.

 

OTHER SECTIONS