മാഗിയുടെ പത്ത് ഒഴിഞ്ഞ പ്ലാസ്റ്റിക് നല്‍കിയാല്‍ ഒരു മാഗി പാക്കറ്റ് ഫ്രീ!

By Anju N P.15 11 2018

imran-azhar


വിപണില്‍ നഷ്ടപ്പെട്ട തങ്ങളുടെ പ്രതാപം തിരികെ കൊണ്ടുവരാന്‍ പുതിയ നീക്കവുമായി മാഗി ന്യൂഡില്‍സ്. മാഗിയുടെ പത്ത് ഒഴിഞ്ഞ പ്ലാസ്റ്റിക് പാക്കറ്റുകള്‍ നല്‍കിയാല്‍ ഒരു പാക്കറ്റ് മാഗി സൗജന്യമായി നല്‍കുന്നതാണ് പദ്ധതി. മാര്‍ക്കറ്റ് തന്ത്രമായി പറയപ്പെടുന്നെങ്കിലും പ്ലാസ്റ്റിക്കിനെതിരായ പ്രചാരണമാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്.


ഉത്തരാഖണ്ഡിലെ ഡെറാഡൂണിലെയും മസ്സൗറിയിലെയും 250 ഷോപ്പുകളിലാണ് പദ്ധതി ആദ്യം നടപ്പാക്കുന്നത്. വൈകാതെ എല്ലാ സംസ്ഥാനങ്ങളിലേയ്ക്കും വ്യാപിപ്പിക്കാനാണ് കമ്പനിയുടെ നീക്കം. ഇതിലൂടെ ലഭിക്കുന്ന കാലി പാക്കറ്റുകള്‍ ഇന്ത്യന്‍ പൊലൂഷന്‍ കണ്‍ട്രോള്‍ അസോസിയേഷനാകും കൈകാര്യം ചെയ്യുക. പ്ലാസ്റ്റിക്കിനെതിരെയുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണിതെന്ന് കമ്പനി അറിയിച്ചു.

 

OTHER SECTIONS