തെലങ്കാനയില്‍ 750 കോടി നിക്ഷേപവുമായി മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ്

By RK.17 09 2021

imran-azhar

 


കൊച്ചി: മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് തെലങ്കാനയില്‍ 750 കോടിയുടെ നിക്ഷേപം നടത്തുന്നു. മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം പി അഹമ്മദ് ബുധനാഴ്ച ഹൈദരാബാദില്‍ തെലങ്കാന വ്യവസായ-ഐടി മന്ത്രി കെ ടി രാമറാവുവുമായി നടത്തിയ ചര്‍ച്ചയിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്.

 

ജൂവലറി നിര്‍മാണത്തിന് 450 കോടിയും ഗോള്‍ഡ് റിഫൈനറി സ്ഥാപിക്കുന്നതിന് 300 കോടിയുമാണ് മുടക്കുന്നത്.

 

ഹൈദരാബാദ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിലാണ് മലബാറിന്റെ പുതിയ പദ്ധതി വരുന്നത്. ഫാക്ടറി സ്ഥാപിക്കുന്നതിനുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളും സര്‍ക്കാര്‍ ലഭ്യമാക്കും. ഇവിടെ റീട്ടെയില്‍ ശൃഖല വിപുലമാക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്.

 

ഇന്ത്യയിലും വിദേശത്തും ബിസിനസ് വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് കൂടുതല്‍ തെലങ്കാനയിലും കൂടുതല്‍ നിക്ഷേപം നടത്തുന്നതെന്ന് ചെയര്‍മാന്‍ എം പി അഹമ്മദ് പറഞ്ഞു.

 

 

 

 

 

 

OTHER SECTIONS