വില തകർച്ചയിൽ ജാതിക്ക വിപണി

വില കുത്തനെ ഇടിഞ്ഞു ജാതിക്ക വിപണി .കഴിഞ്ഞ മൂന്നാഴ്ച വിലയിൽ കിലോഗ്രാമിന് 500 രൂപ കുറഞ്ഞു .കേ​​​ര​​​ള​​​ത്തി​​​ൽ ജാ​​​തി​​​ക്കാ വ്യാ​​​പാ​​​ര​​​ത്തി​​​ന്‍റെ പു​​​തി​​​യ സീ​​​സ​​​ണ്‍ ആ​​​രം​​​ഭിക്കുമ്പോഴാണ് ​​​ അ​​​സാ​​​ധാ​​​ര​​​ണ​​​മാ​​​യ വി​​​ല​​​യി​​​ടി​​​വ്.

author-image
Greeshma.G.Nair
New Update
വില തകർച്ചയിൽ ജാതിക്ക വിപണി

കൊച്ചി : വില കുത്തനെ ഇടിഞ്ഞു ജാതിക്ക വിപണി .കഴിഞ്ഞ മൂന്നാഴ്ച വിലയിൽ കിലോഗ്രാമിന് 500 രൂപ കുറഞ്ഞു .കേരളത്തിൽ ജാതിക്കാ വ്യാപാരത്തിന്‍റെ പുതിയ സീസണ്‍ ആരംഭിക്കുമ്പോഴാണ് അസാധാരണമായ വിലയിടിവ്.

ജാതിക്കൃഷിയുടെയും കച്ചവടത്തിന്‍റെയും പ്രധാന മേഖലയായ കാലടിയിൽ 1,300 രൂപയ്ക്കാണു മൂന്നാഴ്ച മുമ്പുവരെ ചുവന്ന ഫ്ലവറിന്‍റെ വ്യാപാരം നടന്നത്. ഇപ്പോഴിത് 800ലേക്കു താണു. കഴിഞ്ഞ വർഷം ഇതേസമയം 1,200നു മുകളിലായിരുന്നു വില. പത്രിയുടെ വില 650ൽനിന്ന് അഞ്ഞൂറിലെത്തി. മഞ്ഞ ഫ്ലവർ ഇപ്പോൾ 1,150 രൂപയ്ക്കാണു കച്ചവടം നടക്കുന്നത്.

ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയാണു ജാതിക്ക വിപണനത്തിന്‍റെ സീസണായി കണക്കാക്കുന്നത്. പ്രാദേശിക വിപണിക്കു പുറമേ, മുംബൈ, കോൽക്കത്ത, ഡൽഹി എന്നിവിടങ്ങളിലേക്കും ഏതാനും വിദേശരാജ്യങ്ങളിലേക്കും കാലടിയിൽനിന്നുള്ള ജാതിക്ക കയറ്റി അയ്ക്കുന്നുണ്ട്.

 

market price