ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം; വൈകാതെ നഷ്ടത്തില്‍

മുംബൈ: ഓഹരി വിപണിയില്‍ തുടര്‍ച്ചയായി മൂന്നാമത്തെ ദിവസവും നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചതെങ്കിലും വൈകാതെ നഷ്ടത്തിലായി. ലാഭമെടുപ്പിനെ തുടര്‍ന്നാണ് നഷ്ടമുണ്ടായത്.

author-image
mathew
New Update
ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം; വൈകാതെ നഷ്ടത്തില്‍

മുംബൈ: ഓഹരി വിപണിയില്‍ തുടര്‍ച്ചയായി മൂന്നാമത്തെ ദിവസവും നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചതെങ്കിലും വൈകാതെ നഷ്ടത്തിലായി. ലാഭമെടുപ്പിനെ തുടര്‍ന്നാണ് നഷ്ടമുണ്ടായത്.

സെന്‍സെക്സ് 138 പോയന്റ് നഷ്ടത്തില്‍ 49,658ലും നിഫ്റ്റി 36 പോയന്റ് താഴ്ന്ന് 14,611 ലുമാണ് വ്യാപാരം നടക്കുന്നത്.

ഡോ.റെഡ്ഡീസ് ലാബ്, സിപ്ല, ടാറ്റ മോട്ടോഴ്സ്, ഐഒസി, സണ്‍ ഫാര്‍മ, പവര്‍ഗ്രിഡ് കോര്‍പ്, വിപ്രോ, ടെക് മഹീന്ദ്ര, ആക്സിസ് ബാങ്ക്, യുപിഎല്‍, ഒഎന്‍ജിസി തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.

കൊട്ടക് മഹീന്ദ്ര, മാരുതി സുസുകി, എല്‍ആന്‍ഡ്ടി, നെസ് ലെ, എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ, ഗ്രാസിം തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.

ഭാരതി എയര്‍ടെല്‍, അദാനി എന്റര്‍പ്രൈസസ്, ജൂബിലന്റ് ഫുഡ് വര്‍ക്സ്, വിഐപി ഇന്‍ഡസ്ട്രീസ് തുടങ്ങി 88 കമ്പനികള്‍ ഡിസംബര്‍ പാദത്തിലെ പ്രവര്‍ത്തനഫലം ബുധനാഴ്ച പുറത്തുവിടും.

market