സ്റ്റൈലിഷ് എൻട്രിക്കൊരുങ്ങി മാരുതി; 2020ൽ ലോഞ്ചിങ്ങ്

By Sooraj S.18 Jul, 2018

imran-azhar

 

 

വാഹന പ്രേമികളുടെ ജനപ്രിയ വാഹന നിർമ്മാണ കമ്പനിയാണ് മാരുതി സുസുക്കി. വാഹന നിർമാണ രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച കമ്പനി കൂടിയാണ് മാരുതി. എന്നാൽ പുതിയൊരു സ്റ്റൈലിഷ് എൻട്രിക്ക് തയ്യാറെടുത്തിരിക്കുകയാണ് കമ്പനി. 2020ഓടെ പുതിയ ബഡ്ജറ്റ് കാറുകൾ നിരത്തിലിറക്കാനാണ് മാരുതി ലക്ഷ്യമിടുന്നത്. എന്നാൽ പുതിയ മോഡലിന് ഇതുവരെ പേരിട്ടിട്ടില്ല. വാഹന പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് മാരുതിയുടെ പുതിയ ബഡ്ജറ്റ് മോഡലിനായി. പെട്രോൾ വേരിയന്റ് മാത്രമാണ് മാരുതി പുറത്തിറക്കുന്നത്. 800-1000 സിസി എൻജിൻ കപ്പാസിറ്റിയുള്ള വാഹനങ്ങളായിരിക്കും ആദ്യം പുറത്തിറക്കുന്നത്.

 

ഇതോടൊപ്പം തന്നെ ആൾട്ടോയുടെയും വാഗൺ ആറിന്റെയും പരിഷ്കരിച്ച മോഡലുകൾ പുറത്തിറക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്. ആദ്യ കാലങ്ങളിൽ കാർനിർമ്മാണ രംഗത്ത് വിപ്ലവം സൃഷ്ടിച്ച മോഡലായിരുന്നു മാരുതി 800. അതുകൊണ്ട് തന്നെ ബഡ്ജറ്റ് കാറുകൾ നിരത്തിലിറക്കി വിപണി കീഴടക്കാനാണ് മാരുതി ശ്രമിക്കുന്നത്.