ഒക്ടോബറിലും ഉത്പാദനം കുറച്ച് മാരുതി സുസുകി

By online desk .11 11 2019

imran-azhar

 

മുംബൈ : തുടര്‍ച്ചയായ ഒന്‍പതാം മാസവും ഉത്പാദനം കുറച്ച് രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുകി. ഒക്ടോബറിലെ കമ്പനിയുടെ ഉത്പാദനം 20.70 ശതമാനം കുറച്ച് 1,19,337 യൂണിറ്റുകളില്‍ ഒതുങ്ങി. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ 1,50,497 യൂണിറ്റുകള്‍ പുറത്തിറക്കിയിരുന്നു. പാസഞ്ചര്‍ വെഹിക്കിള്‍ വിഭാഗത്തില്‍ 1,17,383 യൂണിറ്റ് വാഹനങ്ങളാണ് കഴിഞ്ഞ മാസം കമ്പനി പുറത്തിറക്കിയത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ 1,48,318 യൂണിറ്റുകള്‍ നിര്‍മ്മിച്ചിരുന്നു.

 

ആള്‍ട്ടോ, ന്യൂ വാഗണ്‍ ആര്‍, സെലേരിയോ തുടങ്ങിയവ ഉള്‍പ്പെടുന്ന കോപാംക്ട് വിഭാഗത്തിലെ വാഹനങ്ങളുടെ ഉത്പാദനത്തിലും ഇടിവുണ്ടായി. 64,079 യൂണിറ്റ് വാഹനങ്ങളാണ് ഈ വിഭാഗത്തില്‍ കമ്പനി കഴിഞ്ഞ മാസം പുറത്തിറക്കിയത്. മിഡ് സൈസ്ഡ് സെഡാന്‍ വിഭാഗത്തിലുള്ള സിയാസിന്റെ 1,954 യൂണിറ്റുകള്‍ ഒക്ടോബറില്‍ പുറത്തിറത്തിറക്കി.

 

കഴിഞ്ഞ വര്‍ഷം ഇതേ മാസം സിയാസിന്റെ 3,513 യൂണിറ്റുകള്‍ പുറത്തിറക്കിയിരുന്നു. അതേസമയം, യൂട്ടിലിറ്റി വിഭാഗത്തിലുള്ള വിതാര ബ്രെസ, എര്‍ടിഗ, എക്‌സ് എല്‍-6 , എസ് ക്രോസ് എന്നിവയുടെ ഉത്പാദനത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 0.93 ശതമാനം വര്‍ദ്ധനയുണ്ടായി.

OTHER SECTIONS