സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് ജൂൺ ഒന്നു മുതല്‍

By online desk.27 04 2019

imran-azhar

 


തിരുവനന്തപുരം: ജൂൺ ഒന്നു മുതല്‍ സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് പദ്ധതി നിലവില്‍ വരും. മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് സ്‌കീം ഫോര്‍ സ്റ്റേറ്റ് എംപ്ലോയീസ് ആന്‍ഡ് പെന്‍ഷനേഴ്‌സ് (മെഡിസെപ്) എു പേരിട്ടിരിക്കുന്ന പദ്ധതിയുടെ ചുമതല റിലയന്‍സിന്. കഴിഞ്ഞ വര്‍ഷത്തെ ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ച പദ്ധതിയാണു മെഡിസെപ്പ്. ഇ-ടെന്‍ഡറില്‍ ഏറ്റവും കുറഞ്ഞ വാര്‍ഷിക പ്രീമിയം തുകയായ 2992.48 രൂപ (ജിഎസ്ടി അടക്കം) ക്വാട്ട് ചെയ്തത് റിലയന്‍സ് ജനറല്‍ ഇന്‍ഷ്വറന്‍സ് കമ്പനി മാത്രമായിരുന്നു . അതാണ് പദ്ധതിച്ചുമതല അവര്‍ക്കു നല്‍കാന്‍ കാരണം. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ചു തീരുമാനമെടുത്തത്.

 

5 കമ്പനികളാണു ടെന്‍ഡറില്‍ പെങ്കടുത്തത്. ബജാജ് അലയന്‍സ് ജനറല്‍ ഇന്‍ഷ്വറന്‍സ് കമ്പനി 9438.82 രൂപയും ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനി 17700 രൂപയും ഒറിയന്റല്‍ ഇന്‍ഷ്വറന്‍സ് കമ്പനി 6772 രൂപയും നാഷനല്‍ ഇന്‍ഷ്വറന്‍സ് കമ്പനി 7298.30 രൂപയുമാണു വാര്‍ഷിക പ്രീമിയം ആവശ്യപ്പെട്ടത്. ടെന്‍ഡറുകള്‍ പരിശോധിച്ചശേഷം റിലയന്‍സിനെ ധനവകുപ്പ് ശുപാര്‍ശ ചെയ്തു. ഹൈക്കോടതിയിലേതുള്‍പ്പെടെയുള്ള സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, പാര്‍ടൈം കണ്ടിജന്റ് ജീവനക്കാര്‍, എയ്ഡഡ് മേഖലയിലേതടക്കമുള്ള അധ്യാപകരും അനധ്യാപകരും പാര്‍ട്‌ടൈം അധ്യാപകര്‍, തദ്ദേശ സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍, പേഴ്‌സനല്‍ സ്റ്റാഫ് അംഗങ്ങള്‍ എന്നിവരും ഈ വിഭാഗങ്ങളിലെ പെന്‍ഷന്‍കാരും കുടുംബ പെന്‍ഷന്‍കാരുമാണ് മെഡിസെപ്പിന്റെ ഗുണഭോക്താക്കള്‍. ഇവരുടെ ആശ്രിതര്‍ക്കും ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കും.

 

ഇപ്പോഴത്തെ പദ്ധതിയുടെ കാലാവധി മൂന്നു വര്‍ഷമാണ്. ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് മാസം 250 രൂപ വീതം ഇന്‍ഷ്വറന്‍സ് പ്രീമിയമായി പിടിക്കും. പെന്‍ഷന്‍കാര്‍ക്കു മെഡിക്കല്‍ അലവന്‍സായി നല്‍കിവരു 300 രൂപയില്‍ നിന്നു പ്രീമിയം തുക കുറവു ചെയ്യും. ഇന്‍ഷ്വറന്‍സ് പ്രീമിയം മൂന്നു ഗഡുക്കളായി ഇന്‍ഷ്വറന്‍സ് കമ്പനിക്കു സര്‍ക്കാര്‍ മുന്‍കൂറായി നല്‍കും. ഔട്ട് പേഷ്യന്റ് ചികിത്സകള്‍ക്ക് നിലവിലുള്ള മെഡിക്കല്‍ റീ-ഇംമ്പേഴ്‌സ്‌മെന്റ് പദ്ധതി തുടരും. മൂന്നു വിഭാഗത്തില്‍പ്പെടുന്ന പരിരക്ഷയാണ് ലഭിക്കുക.

 

ഓരോ കുടുംബത്തിനും ഇന്‍ഷ്വറന്‍സ് കാലയളവില്‍ വര്‍ഷം രണ്ടുലക്ഷം രൂപയുടെ അടിസ്ഥാന ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭ്യമാക്കുന്നതാണ് ആദ്യത്തേത്. രണ്ടാമത്തേത് അവയവ മാറ്റം ഉള്‍പ്പെടെയുള്ള ഗുരുതരരോഗങ്ങള്‍ക്കുള്ള ചികിത്സയ്ക്കു മൂന്ന് വര്‍ഷം ഒരു കുടുംബത്തിനു പരമാവധി ആറുലക്ഷം രൂപയുടെ അധിക പരിരക്ഷ ലഭിക്കും. വര്‍ഷം രണ്ടുലക്ഷം രൂപ നിരക്കില്‍ ലഭിക്കു അടിസ്ഥാന പരിരക്ഷയ്ക്കുന്ന പുറമേയാണിത്.
മൂന്നാമത്തേത് ആറുലക്ഷം രൂപയുടെ അധിക പരിരക്ഷ ഗുരുതരരോഗ ചികിത്സാച്ചെലവിനു തികയുന്നില്ലെങ്കില്‍, പുറമേ പോളിസി കാലയളവില്‍ പരമാവധി ഒരു കുടുംബത്തിനു മൂന്നുലക്ഷം രൂപ വരെ ലഭ്യമാക്കും. ഇതിനായി ഇന്‍ഷ്വറന്‍സ് കമ്പനി വര്‍ഷം 25 കോടി രൂപയുടെ ഒരു സഞ്ചിതനിധി രൂപീകരിക്കും. ഇതില്‍ നിന്നാണ് ഈ അധിക സഹായം നല്‍കുക.

OTHER SECTIONS