ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്‌സ് അങ്കമാലി ഷോറൂമിൽ മെഗാ ഓഫർ

ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്‌സ് അങ്കമാലി ഷോറൂമിന്റെ 6-ാം വാർഷികാഘോഷത്തിന്റെ ഉദ്‌ഘാടനം അങ്കമാലി നഗരസഭ ചെയർപേഴ്സൺ ശ്രീമതി ഗ്രേസി ടീച്ചർ നിർവഹിച്ചു.

author-image
Chithra
New Update
ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്‌സ് അങ്കമാലി ഷോറൂമിൽ മെഗാ ഓഫർ

ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്‌സ് അങ്കമാലി ഷോറൂമിന്റെ 6-ാം വാർഷികാഘോഷത്തിന്റെ ഉദ്‌ഘാടനം അങ്കമാലി നഗരസഭ ചെയർപേഴ്സൺ ശ്രീമതി ഗ്രേസി ടീച്ചർ നിർവഹിച്ചു. മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ പോളച്ചൻ, ചെമ്മണ്ണൂർ ഇന്റർനാഷണൽ ഗ്രൂപ്പ് മാർക്കറ്റിംഗ് മാനേജർ അനിൽ സി.പി. എന്നിവർ ചടങ്ങിൽ ആശംസയർപ്പിച്ചു. സോണൽ മാനേജർ (സെയിൽസ്) ബിജു ജോർജ്ജ്, റീജ്യണൽ മാനേജർ സെബാസ്റ്റ്യൻ, സീനിയർ മാനേജർ ജോപോൾ, ഷോറൂം മാനേജർ രഞ്ജിത്ത് ബേസിൽ പോൾ, മാർക്കറ്റിങ് മാനേജർ വൈശാഖൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

6-ാം വാർഷികാഘോഷത്തിന്റെ ഭാഗമായിട്ടുള്ള ഡയമണ്ട് എക്സിബിഷനിൽ വൈവിധ്യമാർന്ന ഡയമണ്ട്, പ്ലാറ്റിനം കളക്ഷൻസ് ഒരുക്കിയിരിക്കുന്നു. 6-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള മെഗാ ഓഫർ - 30,000 രൂപയുടെ ഗോൾഡ് പർച്ചേസ് ചെയ്യുമ്പോഴും 10,000 രൂപയുടെ ഡയമണ്ട് പർച്ചേസ് ചെയ്യുമ്പോഴും ഒരു ഗോൾഡ് കോയിൻ തികച്ചും സൗജന്യം. 50,000 രൂപയുടെ ഡയമണ്ട് പർച്ചേസ് ചെയ്യുമ്പോൾ ബ്രാൻഡഡ് വാച്ച് സമ്മാനം. ഒരു ലക്ഷം രൂപയുടെ ഡയമണ്ട് പർച്ചേസ് ചെയ്യുമ്പോൾ റിസോർട്ടിൽ സൗജന്യ താമസം. 2 ലക്ഷം രൂപയുടെ ഡയമണ്ട് പർച്ചേസിന് ഒരു സ്മാർട്ട് ഫോണും 5 ലക്ഷത്തിന് മുകളിലുള്ള ഡയമണ്ട് പർച്ചേസിന് ഐഫോണും സമ്മാനമായി ലഭിക്കുന്നു.

chemmanur jewellers mega offer