കോവിഡിലും തളർന്നില്ല; 20.1ശതമാനം വളർച്ച മുന്നേറ്റം രേഖപ്പെടുത്തി രാജ്യം

By Vidyalekshmi.01 09 2021

imran-azhar

ന്യൂഡൽഹി: നടപ്പ് സാമ്പത്തിക വർഷത്തെ ആദ്യ പാദത്തിൽ രാജ്യത്തെ മൊത്ത ആഭ്യന്തര ഉത്പാദനത്തിൽ മികച്ച വളർച്ച രേഖപ്പെടുത്തി രാജ്യം. വ്യാവസായിക ഉത്പാദനം, നിർമാണം, കാർഷികം തുടങ്ങിയ മേഖലകളിലെ മുന്നേറ്റമാണ് രാജ്യത്തെ സമ്പദ്ഘടനയെ വളർച്ചയിലേക്ക് നയിച്ചത്.

 

നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് പുറത്തുവിട്ട കണക്കുപ്രകാരം 2021-22 സാമ്പത്തിക വർഷത്തിൽ 20.1 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. മുൻവർഷത്തിൽ 24.4ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരുന്നത്.

 


എന്നാൽ കോവിഡിന് മുമ്പുള്ള കാലയളവിലേക്ക് തിരിച്ചെത്തിയിട്ടുമില്ല. മുൻവർഷം വൻ ഇടിവുണ്ടായതിനാലാണ് ഇത്തവണത്തെ വളർച്ചയിൽ മുന്നേറ്റം രേഖപെടുത്തിയിരികുന്നതെന്ന് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം.

 

 

OTHER SECTIONS