150 കോടി നിക്ഷേപിച്ചു ടെസ്‌ല; ബിറ്റ്‌കോയിന്റെ മൂല്യം 47,000 ഡോളർ

By aswany.09 02 2021

imran-azhar

 


150 കോടി ഡോളർ നിക്ഷേപിച്ചതായി ടെസ്‌ല വെളിപ്പെടുത്തിയതോടെ ഏറ്റവും പ്രചാരമുള്ള ക്രിപ്‌റ്റോകറൻസിയായ ബിറ്റോകിയന്റെ മുല്യം എക്കാലത്തെയും ഉയരംകീഴടക്കി.

 

വിവിധ രാജ്യങ്ങളിലെ കന്ദ്രബാങ്കുകൾ ക്രിപ്‌റ്റോകറൻസിക്ക് അംഗീകാരം നൽകാൻ മടിക്കുമ്പോൾ ലോക കോടീശ്വരനായ ഇലോൺ മസ്‌ക് അനുകൂല നിലപാട് സ്വീകരിക്കുന്നത് ആഗോള വ്യാപകമായി ബിറ്റ്‌കോയിന് ഉണർവുണ്ടാക്കിയിട്ടുണ്ട്.

 

മൂല്യം 15ശതമാനത്തിലേറെ കുതിച്ച് 47,000 ഡോളർ നിലവാരത്തിലെത്തിലാണ് വ്യാപാരം നടക്കുന്നത്. സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിനാണ് ടെസ് ല ബിറ്റ്‌കോയിൻ നിക്ഷേപത്തെക്കുറിച്ച് വിവരങ്ങൾ കൈമാറിയത്. ഇലക്ട്രിക് കാറുകൾക്ക് ടോക്കണായി ക്രിപ്‌റ്റോ കറൻസി സ്വീകരിക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

OTHER SECTIONS