ലോകത്തെ സമ്പന്നരുടെ പട്ടികയില്‍ മുകേഷ് അംബാനി പതിമൂന്നാമത്

By anju.06 03 2019

imran-azhar


ന്യൂയോര്‍ക്ക്: ഫോബ്‌സ് പുറത്തിറക്കിയ ലോക സമ്പന്നരുടെ പട്ടികയില്‍ വീണ്ടും ഇന്ത്യന്‍ വ്യവസായി മുകേഷ് അംബാനി. ഫോബ്‌സ് പുറത്തിറക്കിയ പുതിയ പട്ടികപ്രകാരം മുകേഷ് അംബാനി 13-ാം സ്ഥാനത്താണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ആറ് സ്ഥാനം മുന്നോട്ട് കടന്നാണ് അദ്ദേഹം ഈ സ്ഥാനത്തെത്തിയത്.

 


ആമസോണിന്റെ സ്ഥാപകനും ചെയര്‍മാനുമായ ജെഫ് ബെസോസ് ആണ് ഇത്തവണയും ഒന്നാം സ്ഥാനത്ത്. പിന്നാലെ ബില്‍ഗേറ്റ്‌സ്, വാരണ്‍ ബഫറ്റ് എന്നിവരുണ്ട്. 131 ബില്യണ്‍ ഡോളര്‍ ആസ്തിയാണ് ഇപ്പോള്‍ ബെസോസിനുളളത്.

 


2018-ല്‍ 40.1 ശതകോടി ഡോളറായിരുന്ന അംബാനിയുടെ ആസ്തി, ഒരു വര്‍ഷത്തിനിപ്പുറം 50 ശതകോടി ഡോളറിലേക്ക് കുതിച്ചു.ഇന്ത്യയിലെ ശതകോടിപതികളിലും മുകേഷ് അംബാനി തന്നെയാണ് ഒന്നാമന്‍. അംബാനി കഴിഞ്ഞാല്‍ 36-ാം സ്ഥാനത്തുള്ള വിപ്രോ ചെയര്‍മാന്‍ അസിം പ്രേംജിയാണ് പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്. 22.6 ശതകോടി ഡോളറാണ് പ്രേംജിയുടെ ആസ്തി.

 

OTHER SECTIONS