വിദേശത്തെ ആഡംബരവീട് വിറ്റ് മുകേഷ് അംബാനി

ഇന്ത്യയിലെ ഏറ്റവും ലാഭത്തിലുള്ള കമ്ബനി എന്ന പദവി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന് നഷ്ടമായതിന് തൊട്ടുപിന്നാലെയാണ് വീടിന്റെ വില്പന സ്ഥിരീകരിച്ചുകൊണ്ടുള്ള വാര്‍ത്തകള്‍ പുറത്തുവന്നത്.

author-image
Greeshma Rakesh
New Update
വിദേശത്തെ ആഡംബരവീട് വിറ്റ് മുകേഷ് അംബാനി

മുംബൈ: മന്‍ഹാട്ടനിലെ വെസ്റ്റ് വില്ലേജില്‍ സ്ഥിതിചെയ്യുന്ന തന്റെ ലക്ഷ്വറി കോണ്ടോ മുകേഷ് അംബാനി കൈമാറ്റം ചെയ്തതായി റിപ്പോര്‍ട്ട്.

പുറത്തുവരുന്ന വിവരങ്ങള്‍ പ്രകാരം 9 മില്യന്‍ ഡോളറിനാണ് (74 കോടി രൂപ) വീടിന്റെ വില്‍പന നടന്നത്. ഇന്ത്യയിലെ ഏറ്റവും ലാഭത്തിലുള്ള കമ്ബനി എന്ന പദവി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന് നഷ്ടമായതിന് തൊട്ടുപിന്നാലെയാണ് വീടിന്റെ വില്പന സ്ഥിരീകരിച്ചുകൊണ്ടുള്ള വാര്‍ത്തകള്‍ പുറത്തുവന്നത്.

17 നിലകളുള്ള പ്രീമിയം റസിഡന്‍ഷ്യല്‍ ടവറായ സുപ്പീരിയര്‍ ഇങ്കിന്റെ നാലാം നിലയിലാണ് ലക്ഷ്വറി അപ്പാര്‍ട്ട്‌മെന്റ് സ്ഥിതി ചെയ്യുന്നത്. രണ്ട് കിടപ്പുമുറികളാണ് ഇവിടെയുള്ളത്. മുന്‍പ് ഉണ്ടായിരുന്ന മൂന്ന് കിടപ്പുമുറികള്‍ രൂപമാറ്റം വരുത്തി രണ്ടാക്കി മാറ്റുകയായിരുന്നു.

മൂന്നു ബാത്‌റൂമുകളും വീട്ടിലുണ്ട്. 2406 ചതുരശ്ര അടിയാണ് വീടിന്റെ ആകെ വിസ്തീര്‍ണ്ണം. ഹഡ്‌സണ്‍ നദിയുടെ മനോഹരമായ കാഴ്ച വീട്ടിലിരുന്നുകൊണ്ട് തന്നെ ആസ്വദിക്കാനാവും എന്നതാണ് പ്രധാന പ്രത്യേകത.

mukesh ambani Bussiness News Luxury House