മൈ ജിയുടെ രണ്ടു ഷോറൂമുകള്‍ കൂടി തിരുവനന്തപുരത്ത്

By Neha C N.21 08 2019

imran-azhar

 

തിരുവനന്തപുരം: മൈ ജിയുടെ രണ്ട് ഷോറൂമുകള്‍ കൂടി നാളെ തുരുവന്തപുരത്ത് തുറക്കം. കിഴക്കേക്കോട്ടയിലും പട്ടത്തുമാണ് പുതിയ ഷോറൂമുകള്‍ ആരംഭിക്കുന്നത്. ഷോറൂമുകളുടെ ഉദ്ഘാടനം സിനിമാ താരങ്ങളായ ഉണ്ണി മുകുന്ദനും നൂറിന്‍ ഷെരീഫും നിര്‍വ്വഹിക്കും.
നിലവില്‍ ആറ്റിങ്ങലില്‍ മൈ ജിക്ക് ഷേറൂമുണ്ട്.

പുതിയ ഷോറൂമുകളുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് വമ്പന്‍ ഓഫറുകളാണ് കമ്പനി ഉപഭോക്താക്കള്‍ക്കു വേണ്ടി ഒരുക്കിയിരിക്കുന്നത്. ഓരോ ദിവസവും നറുക്കെടുപ്പിലൂടെ 32 ഇഞ്ച് എല്‍ഇഡി ടിവി സ്വന്തമാക്കാം. ഉദ്ഘാടന ദിവസത്തെ ലാഭം മുഴുവന്‍ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കും.

എ.സികള്‍ക്കായി പ്രത്യേക വിഭാഗം സജ്ജീകരിച്ചിട്ടുണ്ട്. പ്രോസസിംഗ് ഫീസ് ഇല്ലാതെ അതിവേഗ വായ്പ, ആക്‌സസറികള്‍ക്കു 50 % കിഴിവ്, മെ ജി മണി ട്രാന്‍സ്ഫര്‍ തുടങ്ങിയ സേവനങ്ങളും ലഭ്യമാണ്. ഫിനാന്‍സ് ഓഫറിലൂടെ ഒരു രൂപയ്ക്ക് സ്മാര്‍ട് ഫോണ്‍ വാങ്ങാനുള്ള അവസരവും, ആദ്യം ഇഎംഐയില്‍ വാങ്ങുന്ന 20 ഉപഭോക്താക്കള്‍ക്കു സ്വര്‍ണ നാണയം സമ്മാനം തുടങ്ങിയവും ഒരുക്കിയിട്ടുണ്ട്.

ൈജിയുടെ കോട്ടയത്ത് നാഗമ്പടത്തുള്ള പുതിയ ഷോറൂം നടന്‍ ടൊവിനോ തോമസ് ഈ മാസം 24ന് ഉദ്ഘാടനം ചെയ്യും.

OTHER SECTIONS