റിലയന്‍സിന്റെ അറ്റാദായത്തില്‍ 9 % വര്‍ധനവ്

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ഡിസംബര്‍ പാദത്തിലെ അറ്റാദായം 9 ശതമാനം വര്‍ധിച്ചു. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ 17,265 കോടി രൂപ അറ്റാദായം ലഭിച്ചു.

author-image
anu
New Update
റിലയന്‍സിന്റെ അറ്റാദായത്തില്‍ 9 % വര്‍ധനവ്

ന്യൂഡല്‍ഹി: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ഡിസംബര്‍ പാദത്തിലെ അറ്റാദായം 9 ശതമാനം വര്‍ധിച്ചു. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ 17,265 കോടി രൂപ അറ്റാദായം ലഭിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ പാദത്തില്‍ 15,792 കോടി രൂപയായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 9.3 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. പ്രവര്‍ത്തന വരുമാനം 2.2 ലക്ഷം കോടി രൂപയാണ്. നികുതിക്ക് ശേഷമുള്ള റിലയന്‍സിന്റെ ലാഭം 10.9% വര്‍ധിച്ച് 19,641 കോടി രൂപയായി.

രണ്ട് പ്‌ളാന്റുകള്‍ അടച്ചിട്ടതിനാല്‍ ക്രൂഡോയില്‍ വില്പനയില്‍ നിന്നുള്ള വരുമാനം കുറഞ്ഞതാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസിന് കഴിഞ്ഞ പാദത്തില്‍ വെല്ലുവിളി സൃഷ്ടിച്ചത്. പ്രതീക്ഷിച്ചതിലും കുറഞ്ഞ വരുമാനമായിരുന്നു കമ്പനിക്ക് ലഭിച്ചത്. എന്നാല്‍ റീട്ടെയില്‍, ടെലികോം എന്നിവയുടെ മികച്ച പ്രകടനത്തിലൂടെ തിരിച്ചടി മറികടക്കാന്‍ കമ്പനിക്ക് സാധിച്ചുവെന്ന് റിലയന്‍സ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് ഡി. അംബാനി പറഞ്ഞു.

RELIANCE Latest News Business News