ടാറ്റാ മോട്ടോഴ്‌സിന് 7,025 കോടി രൂപയുടെ അറ്റാദായം

ടാറ്റാ മോട്ടോഴ്‌സിന്റെ ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ അറ്റാദായം 7,025 കോടി രൂപയായി. 2.4 മടങ്ങാണ് വര്‍ധിച്ചത്. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 25 ശതമാനം വര്‍ധിച്ച് 1.11 ലക്ഷം കോടി രൂപയായി.

author-image
anu
New Update
ടാറ്റാ മോട്ടോഴ്‌സിന് 7,025 കോടി രൂപയുടെ അറ്റാദായം

ന്യൂഡല്‍ഹി: ടാറ്റാ മോട്ടോഴ്‌സിന്റെ ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ അറ്റാദായം 7,025 കോടി രൂപയായി. 2.4 മടങ്ങാണ് വര്‍ധിച്ചത്. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 25 ശതമാനം വര്‍ധിച്ച് 1.11 ലക്ഷം കോടി രൂപയായി. പലിശ, നികുതി, മൂല്യത്തകര്‍ച്ച, അമോര്‍ട്ടൈസേഷന്‍ എന്നിവയ്ക്ക് മുമ്പുള്ള വരുമാനം 42.5 ശതമാനം വര്‍ധിച്ച് 15,418 കോടി രൂപയായി. പ്രവര്‍ത്തന മാര്‍ജിന്‍ 171 ബേസിസ് പോയിന്റ് വര്‍ധിച്ച് 13.94 ശതമാനമായി. ഇന്‍പുട്ട് ചിലവ് വര്‍ഷം 20 ശതമാനം ഉയര്‍ന്ന് 63,850.42 കോടി രൂപയായി.

ത്രൈമാസത്തില്‍ ഓട്ടോമോട്ടീവ് ബിസിനസിലെ സൗജന്യ പണമൊഴുക്ക് മികച്ച രീതിയിലായതിനാല്‍ ഇത് പണലാഭത്തെയും സ്വാധീനിച്ചു. സ്റ്റാന്‍ഡ്‌ലോണ്‍ തലത്തില്‍ ടാറ്റാ മോട്ടോഴ്‌സിന്റെ അറ്റാദായം വാര്‍ഷികാടിസ്ഥാനത്തില്‍ 9 ശതമാനം ഉയര്‍ന്ന് 4,570 കോടി രൂപയിലെത്തി. വരുമാനം 18 ശതമാനം വര്‍ധിച്ച് 18,669 കോടി രൂപയായി.

Tata Motors Latest News Business News