നെറ്റ്ഫ്ലിക്സിനും ആമസോണ്‍ പ്രൈം വീഡിയോയ്ക്കും സെന്‍സര്‍ഷിപ്പ്

By online desk .21 10 2019

imran-azhar

 

വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളായ നെറ്റ്ഫ്ലിക്സ്, ആമസോണ്‍ പ്രൈം വീഡിയോ എന്നിവ ഉടന്‍ സെന്‍സര്‍ഷിപ്പിന് വിധേയമായേക്കുമെന്ന് റിപ്പോര്‍ട്ട്. ഇക്കാര്യം സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ച ചെയ്യുന്നുണ്ടെന്ന് മുതിര്‍ന്ന സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളില്‍ ഉള്ളടക്കത്തിന്റെ സെന്‍സര്‍ഷിപ്പ് നിയമം അനുവദിക്കാത്ത നിലവിലെ നയത്തില്‍ നിന്ന് വ്യത്യസ്തമായ ഒരു മാറ്റമാണിത്. രാജ്യം ഇതിനകം തന്നെ സര്‍ട്ടിഫിക്കേഷന്‍ ബോഡികളിലൂടെ സിനിമകളെയും ടിവിയെയും മോഡറേറ്റ് ചെയ്യുന്നുണ്ട്.

 

കോടതി കേസുകളുടെ എണ്ണം വര്‍ദ്ധിച്ചത് സെന്‍സര്‍ഷിപ്പിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് കാരണമായത്. സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളിലെ ഉള്ളടക്കത്തിനെതിരായ കേസുകളുടെയും പൊലീസിന്റെ പരാതികളുടെയും എണ്ണം വര്‍ദ്ധിച്ചെന്ന് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചില ഉള്ളടക്കം അശ്ലീലമോ മതവികാരത്തെ അപമാനിച്ചതോ ആയിരുന്നുന്നെന്ന് നിരവധി പരാതികളുണ്ട്. സ്ട്രീമിംഗ് ഭീമന്മാരിൽ ഒരാളായ ഹോട്ട്സ്റ്റാര്‍ ജനുവരിയില്‍ ഒരു 'സ്വയം നിയന്ത്രണ കോഡ്' ല്‍ ഒപ്പിട്ടു. എന്നാല്‍ ആമസോണ്‍ ഇന്ത്യ ഒപ്പിട്ടിട്ടില്ല.

OTHER SECTIONS