നേട്ടംതിരിച്ചുപിടിച്ച് വിപണി; നിഫ്റ്റി വീണ്ടും 17,100 പിന്നിട്ടു

By vidya.30 11 2021

imran-azhar

 

മുംബൈ: നേട്ടംതിരിച്ചുപിടിച്ച് വ്യാപാര ആഴ്ചയിലെ രണ്ടാമത്തെ ദിവസവും സൂചികകളിൽ നേട്ടം. നിഫ്റ്റി 17,100ന് മുകളിലെത്തി.സെൻസെക്‌സ് 287 പോയന്റ് നേട്ടത്തിൽ 57,548ലും നിഫ്റ്റി 84 പോയന്റ് ഉയർന്ന് 17,138ലുമാണ് വ്യാപാരം ആരംഭിച്ചത്.

 

ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്.ടാറ്റ മോട്ടോഴ്‌സ്, ടൈറ്റാൻ കമ്പനി, എസ്ബിഐ, കോൾ ഇന്ത്യ, ബജാജ് ഫിനാൻസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്.

 

മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഹിന്ദുസ്ഥാൻ യുണിലിവർ, ബ്രിട്ടാനിയ, ഡിവീസ് ലാബ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

 

 

OTHER SECTIONS