ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു; തുടര്‍ച്ചയായി നാലാമത്തെ ദിവസം

സെന്‍സെക്സ് 562.34 പോയന്റ് നഷ്ടത്തില്‍ 49,801.62ലും നിഫ്റ്റി 189.20 പോയന്റ് താഴ്ന്ന് 14,721.30ലുമാണ് ക്ലോസ് ചെയ്തത്. ഏഷ്യന്‍ വിപണികളിലെ നഷ്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്.

author-image
Web Desk
New Update
ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു; തുടര്‍ച്ചയായി നാലാമത്തെ ദിവസം

മുംബൈ: തുടര്‍ച്ചയായി നാലാമത്തെ ദിവസവും ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു.

സെന്‍സെക്സ് 562.34 പോയന്റ് നഷ്ടത്തില്‍ 49,801.62ലും നിഫ്റ്റി 189.20 പോയന്റ് താഴ്ന്ന് 14,721.30ലുമാണ് ക്ലോസ് ചെയ്തത്. ഏഷ്യന്‍ വിപണികളിലെ നഷ്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്.

കൂടുന്ന കോവിഡ് കേസുകളും വരാനിരിക്കുന്ന യുഎസ് ഫെഡ് റിസര്‍വ് മോണിറ്ററി പോളിസിയും കരുതലെടുക്കാന്‍ നിക്ഷേപകരെ പ്രേരിപ്പിച്ചു.

നിഫ്റ്റി റിയാല്‍റ്റി, മെറ്റല്‍, പൊതുമേഖ ബാങ്ക് സൂചികകള്‍ മൂന്നുശതമാനത്തോളം താഴെപ്പോയി. സ്വകാര്യ ബാങ്ക്, ഓട്ടോ സൂചികകള്‍ രണ്ടുശതമാനവും നഷ്ടത്തിലായി.

ഒഎന്‍ജിസി, ബിപിസിഎല്‍, ടാറ്റ മോട്ടോഴ്സ്, അദാനി പോര്‍ട്സ്, ഗെയില്‍, സണ്‍ ഫാര്‍മ, എസ്ബിഐ, ടാറ്റ സ്റ്റീല്‍, സിപ്ല, ബജാജ് ഓട്ടോ, ഹിന്‍ഡാല്‍കോ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടംനേരിട്ടത്. ഐടിസി, ഇന്‍ഫോസിസ്, എച്ച്ഡിഎഫ്സി, ടിസിഎസ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

sensex nifty