ഓഹരി സൂചികകളില്‍ നഷ്ടം 35 പോയിന്റ് സെന്‍സെക്‌സ് താഴ്ന്നു

By uthara.01 Jan, 1970

imran-azhar


മുംബൈ : വ്യാപാരം ആരംഭിച്ച ഉടനെ തന്നെ സെൻസെക്സ് 35 പോയിന്റ് താഴ്ന്നത് ഓഹരി സൂചികകളിൽ നഷ്‌ടം ഉണ്ടായി .35 പോയിന്റ് താഴ്ന്ന് 38687 സെൻസെക്സ് എത്തി അതോടൊപ്പം നിഫ്റ്റി 17 പോയിന്റ് നഷ്‌ടത്തിലുമാണ് .നിഫ്റ്റി താഴ്ന്നതോടെ 11674 ആണ് ഇപ്പോൾ വ്യാപാരം തുടരുന്നത് .


ബിഎസ്‌ഇയിലെ 513 ഓഹരികള്‍ നഷ്ടത്തിലാണ് തുടരുന്നത് .ആക്‌സിസ് ബാങ്ക്, ടെക് മഹീന്ദ്ര, റിലയന്‍സ് തുടങ്ങിയവയുടെ ഓഹരികൾ നഷ്‌ടത്തിൽ ആയപ്പോൾ യുപിഎല്‍, പവര്‍ ഗ്രിഡ്, ഭാരതി എയര്‍ടെല്‍, കോള്‍ ഇന്ത്യ, ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍, സിപ്ല, വിപ്രോ, ടാറ്റ മോട്ടോഴ്‌സ്, ഇന്‍ഫോസിസ്, ലുപിന്‍, ടിസിഎസ്, യുണിലിവര്‍ തുടങ്ങിയവയുടെ ഓഹരികള്‍ നേട്ടത്തിൽ എത്തുകയും ചെയ്തു .