നിഖില്‍ ഗാന്ധി ടിക് ടോക് ഇന്ത്യ മേധാവി

By online desk.21 10 2019

imran-azhar

 

ന്യൂ ഡല്‍ഹി : സോഷ്യല്‍ മീഡിയ വീഡിയോ ആപ്ലിക്കേഷന്‍ ടിക്ക് ടോക്കിന്റെ ഇന്ത്യ യൂണിറ്റ് തലവനായി നികില്‍ ഗാന്ധിയെ നിയമിച്ചു. ടൈംസ് ഗ്ലോബല്‍ ബ്രോഡ്കാസ്റ്റിംഗിന്റെ പ്രസിഡന്റും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായിരുന്നു നികില്‍. മുംബൈ കേന്ദ്രീകരിച്ചാകും നിഖിലിന്റെ പ്രവര്‍ത്തനം.

 

ചൈന ആസ്ഥാനമാക്കിയ ലോകത്തെ ഏറ്റവും മൂല്യമേറിയ സ്റ്റാര്‍ട്ടപ്പ് ബൈറ്റ്ഡന്‍സിന്റെ ഉടമസ്ഥതയിലെ സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമാണ് ടിക് ടോക്. ടിക് ടോക് ഉപയോക്താക്കളില്‍ കൂടുതല്‍ സര്‍ഗാത്മകത സൃഷ്ടിക്കുന്ന പരിപാടികള്‍ക്ക് നിഖില്‍ മേല്‍നോട്ടം വഹിക്കും. എജുടോക് പോലുള്ള പദ്ധതികള്‍ക്ക് പ്രത്യേക പരിഗണന നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ ഡിജിറ്റല്‍ സമൂഹത്തിന്റെ പഠനം ജനകീയമാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് പല ഘട്ടങ്ങളുള്ള സമഗ്ര സംരംഭമായ എജുടോക്ക് അവതരിപ്പിച്ചത്. ഇതുവരെ 10 മില്യണിലധികം ഉള്ളടക്കം എജുടോക്ക് ഹാഷ്ടാഗ് ഉപയോഗിച്ച് സൃഷ്ടിക്കുകയും ഷെയര്‍ ചെയ്യുകയുമുണ്ടായി. ഇവ 48 ബില്യണിലധികം കാഴ്ചക്കാരെ നേടുകയും ടിക്‌ടോക്കില്‍ 1.8 ബില്യണ്‍ തവണ ഷെയര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.

OTHER SECTIONS