പെട്രോള്‍ പന്പുടമകള്‍ സമരം പിന്‍വലിച്ചു

By praveen prasannan.15 Jun, 2017

imran-azhar

ന്യൂഡല്‍ഹി: ഇന്ധന വില ദിവസവും മാറുന്ന രീതി ഏര്‍പ്പെടുത്തുന്നതിനെതിരെ പെട്രോള്‍ പന്പ് ഉടമകള്‍ നടത്താനിരുന്ന സമരം പിന്‍വലിച്ചു. ദിവസവും മാറുന്ന വില നിലവില്‍ വരുന്നത് രാവിലെ ആറ് മണിക്കാകുമെന്ന സര്‍ക്കാര്‍ അറിയിപ്പിനെ തുടര്‍ന്നാണിത്.

നേരത്തേ പുതുക്കിയ വില നിലവില്‍ വരുന്നത് അര്‍ദ്ധരാത്രി 12 മണിയെന്നായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇങ്ങനെ വരുന്പോള്‍ പന്പുടമകള്‍ക്ക് രാത്രി കാലങ്ങളില്‍ ജീവനക്കാരെ ജോലിക്ക് നിയോഗിക്കേണ്ടി വരുന്നതിന്‍റെ അസൌകര്യം അവര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

പുതുക്കിയ വില നിലവില്‍ വരുന്ന സമയം മാറ്റിയതിനെ പെട്രോള്‍ പന്പുടമകള്‍ സ്വാഗതം ചെയ്തതായി പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ വില ദിനംപ്രതി മാറുന്ന രീതി ഈ മാസം 16ന് തന്നെ നിലവില്‍ വരും.

പതിനാറാം തീയതി മുതല്‍ ഇന്ധനം ശേഖരിക്കുകയോ വില്‍ക്കുകയോ ചെയ്യില്ലെന്ന നിലപാടിലായിരുന്നു പെട്രോള്‍ പന്പുടമകള്‍.

OTHER SECTIONS