ഒക്ടോബറിലെ ജിഎസ്ടി വരുമാനത്തിൽ വർധന, 1.17 ലക്ഷം കോടി രൂപയാണ്

By Preethi Pippi.01 11 2021

imran-azhar

 

മുംബൈ: ഒക്ടോബർ മാസ്ത്തിൽ പിരിച്ചെടുത്ത ജിഎസ്‌ടി നികുതി 130127 കോടി രൂപ. ജിഎസ്ടി 2017 ൽ ഏർപ്പെടുത്തിയ ശേഷം ഉണ്ടായ ഏറ്റവും വലിയ രണ്ടാമത്തെ വരുമാനമാണിത്.

 

 


2020 ഒക്ടോബർ മാസത്തെ അപേക്ഷിച്ച് 24 ശതമാനം വർധനവാണ് നികുതിവരവിൽ ഉണ്ടായിരിക്കുന്നതെന്ന് ധനകാര്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.

 

 

തുടർച്ചയായ നാലാം മാസവും ജിഎസ്‌ടി വരുമാനം ഒരു ലക്ഷം കോടി കടന്നു. സെപ്തംബർ മാസത്തിലെ ജിഎസ്ടി വരുമാനം 1.17 ലക്ഷം കോടി രൂപയാണ്. ഒക്ടോബറിലുണ്ടായ കളക്ഷനിൽ 23861 കോടിയും സിജിഎസ്ടിയാണ്. 30421 കോടി എസ്‌ജിഎസ്‌ടിയാണ്. 67361 കോടി രൂപ ഐജിഎസ്ടിയാണ്. അവശേഷിക്കന്ന 8484 കോടി രൂപ സെസായി പിരിച്ചെടുത്തതാണ്.

 

 


പതിവുപോലെ ഐജിഎസ്ടിയിൽ നിന്ന് 27310 കോടി സിജിഎസ്ടിയിലേക്കും 22394 കോടി എസ്ജിഎസ്ടിയായും സെറ്റിൽ ചെയ്തിട്ടുണ്ട്. രാജ്യത്തെ സാമ്പത്തിക മേഖല കൊവിഡിന്റെ പിടിയിൽ നിന്ന് കരകയറുന്നതിന്റെ പ്രധാന അടയാളമായാണ് ഇത് വിലയിരുത്തപ്പെടുന്നുണ്ട്.

 

 

OTHER SECTIONS