വമ്പന്‍ ഓഫറുകള്‍; 3 ദിവസം കൊണ്ട് ഓണ്‍ലൈന്‍ വില്‍പ്പന സൈറ്റുകള്‍ വാരിക്കൂട്ടിയത് 12746.25 കോടി

വമ്പന്‍ ഓഫറുകള്‍; 3 ദിവസം കൊണ്ട് ഓണ്‍ലൈന്‍ വില്‍പ്പന സൈറ്റുകള്‍ വാരിക്കൂട്ടിയത് 12746.25 കോടി

author-image
online desk
New Update
വമ്പന്‍ ഓഫറുകള്‍; 3 ദിവസം കൊണ്ട് ഓണ്‍ലൈന്‍ വില്‍പ്പന സൈറ്റുകള്‍ വാരിക്കൂട്ടിയത് 12746.25 കോടി

ദില്ലി: ദീപവലി, ദസറ എന്നീ ഉത്സവ സീസണുകളോടനുബന്ധിച്ച് രാജ്യത്തെ പ്രമുഖ ഓണ്‍ലൈന്‍ വ്യാപര സൈറ്റുകള്‍ നടത്തിയ ഓഫര്‍ വില്‍പ്പനയില്‍ ഇതുവരെ നടന്നത് 1.8 ബില്ല്യന്‍ ഡോളറിന്റെ (ഏകദേശം 12746.25 കോടി രൂപ) വില്‍പന. മൂന്ന് ദിവസം കൊണ്ടാണ് ഈ വില്‍പ്പന നടന്നിരിക്കുന്നത്. ആമസോണ്‍, ഫ്‌ളിപ്പ്കാര്‍ട്ട് സൈറ്റുകളില്‍ സെപ്റ്റംബര്‍ 29ന് ആരംഭിച്ച മേള ഒക്ടോബര്‍ 4ന് അവസാനിക്കുമ്പോള്‍ ഏകദേശം 3.7 ബില്ല്യന്‍ ഡോളറിന്റെ വ്യാപരം നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഫ്‌ളിപ്പ്കാര്‍ട്ടില്‍ 'ബിഗ് ബില്ല്യന്‍ ഡെയ്സ്' എന്ന പേരിലും ആമസോണില്‍ 'ഗ്രെയ്റ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍' സെയില്‍ എന്ന പേരിലും സ്നാപ്ഡീലില്‍ 'സ്നാപ്-ദീവാലി എന്ന പേരിലുമാണ് ഓഫര്‍ വില്‍പ്പന നടക്കുന്നത്.

അതേസമയം, ഈ വര്‍ഷത്തെ വില്‍പ്പനയിലൂടെ കൂടുതല്‍ സ്ഥലങ്ങളിലേക്ക് ഇ-കോമേഴ്‌സ് സൈറ്റുകളുടെ സാന്നിധ്യം എത്തിക്കാനായതാണ് റിപ്പോര്‍ട്ടുകള്‍. ടയര്‍ 2.3 നഗരങ്ങളില്‍ നിന്നാണ് ആമസോണിന്റെ പുതിയ ഉപഭോക്താക്കളില്‍ 91 ശതമാനം പേരും എത്തിയിരിക്കുന്നത്. ആമസോണിന് ലോകത്ത് ഏറ്റവുമധികം നഷ്ടമുണ്ടാകുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. 2017ലെ കണക്കനുസരിച്ച് ആമസോണിന്റെ അതുവരെയുളള നഷ്ടം ഏകദേശം 2.1 ബില്ല്യന്‍ ഡോളറാണ്.

ഇന്ത്യയിലെ നിക്ഷേപം ദീര്‍ഘകാലാടിസ്ഥാനത്തില്‍ തങ്ങള്‍ക്ക് ഗുണം ചെയ്തേക്കാമെന്ന പ്രതീക്ഷയിലാണ് ജെഫ് ബെയ്സോസിന്റെ കമ്പനി ഇന്ത്യയില്‍ വീണ്ടും പണമിറക്കികൊണ്ടിരിക്കുന്നത്. ചൈനയിലും ആമസോണ്‍ പരാജപ്പെടുകയായിരുന്നു.

2017 വരെ ഫ്ളിപ്പ്കാര്‍ട്ടിന്റെ നഷ്ടം ഏകദേശം 8,771 കോടി രൂപയാണെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ട് കമ്പനികളുടെയും വിറ്റുവരുമാനം വര്‍ധിക്കുന്നുണ്ടെങ്കിലും അത് ലാഭമായി മാറുന്നില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യന്‍ വിപണിയില്‍ മാന്ദ്യം ബാധിച്ചിട്ടില്ലാത്ത പ്രൊഡക്ടുകളിലൊന്നായ മൊബൈല്‍ ഫോണുകളാണ് ഏറ്റവുമധികം വിറ്റഴിയുന്ന ഉല്‍പന്നം.

flipkart amazon offer sale snapdeal