പണമായി കൈപ്പറ്റാവുന്നത് രണ്ട് ലക്ഷം രൂപ

By online desk.07 Aug, 2017

imran-azhar

കൊച്ചി: ഒരാളുടെ പക്കല്‍ നിന്ന് രണ്ട് ലക്ഷം രൂപയോ അതിലേറേയോ വാങ്ങുന്നുണ്ടെങ്കില്‍ അത് പണമായി പാടില്ലെന്നാണ് ഇപ്പോള്‍ നിയമം. രണ്ട് ലക്ഷമോ അതില്‍ കൂടുതലോ തുക വാങ്ങുന്നുണ്ടെങ്കില്‍ അക്കൌണ്ട് പേയീ ചെക്ക്, അക്കൌണ്ട് പേയി ബാങ്ക് ഡ്രാഫ്റ്റ് അല്ലെങ്കില്‍ ബാങ്ക് അക്കൌണ്ട് വഴി ഇലക്രോണിക് ക്ളിയറിംഗ് സംവിധാനത്തിലൂടെയേ വാങ്ങാവൂ.


നിയമം ലംഘിച്ചാല്‍ 271 ഡി എന്‍ വകുപ്പ് പ്രകാരം പണം കൈപ്പറ്റിയയാള്‍ വാങ്ങിയ തുകയ്ക്ക് തുല്യ മായ തുക ഒീഴയടയ്ക്കേണ്ടി വരും. ഒരു ദിവസം ഒരാളില്‍ നിന്ന് കൈപ്പറ്റുന്ന മുഴുവന്‍ തുക ,ഒരു ഇടപാടുമായി ബന്ധപ്പെട്ട് കൈപ്പറ്റുന്ന തുക, ഒരു ചടങ്ങുമായി ബന്ധപ്പെട്ട് കൈപ്പറ്റാവുന്ന തുക എന്നിവയ്ക്കാണ് രണ്ട് ലക്ഷം രൂപയെന്ന പരിധിക്കുള്ളില്‍ വരുന്നത്. 269 എസ് ടി വകുപ്പ് പ്രകാരമാണിത്. സര്‍ക്കാര്‍ അംഗീകൃത ബാങ്കിംഗ് കന്പനികള്‍, പോസ്റ്റ് ഓഫീസ് സേവിംഗ് ബാങ്ക്,. സഹകരണ ബാങ്ക് എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്. ഇതിന് പുറമെ 269 എസ് എസ് വകുപ്പില്‍ പരാപര്‍ശമുള്ള ഇടപാടുകള്‍ക്കും ഇളവുണ്ട്.


ഒരാളില്‍ നിന്ന് ഒരു വ്യാപാരി മൊത്തം രണ്ടര ലക്ഷം രൂപ പണമായി കൈപ്പറ്റിയാല്‍ പിഴ നല്‍കേണ്ടി വരും. ഇടപാട് നടന്ന അത്രയും തുക നല്‍കേണ്ടി വരുമെന്നര്‍ത്ഥം. രണ്ട് ലക്ഷത്തില്‍ താഴെയുള്ള തുകയ്ക്ക് പിഴയില്ല.


നാലര ലക്ഷം രൂപയ്ക്ക് ഒരു സാധനം വില്‍ക്കുന്നു എന്ന് കരുതുക. ഒന്നര ലക്ഷം രൂപ വീതം മൂന്ന് ദിവസങ്ങളായി പണമായി കൈപ്പറ്റിയാലും ഇത്രയും തുക പിഴയടയ്ക്കേണ്ടി വരും.

വിവാഹവുമായി ബന്ധപ്പെട്ട് അല്ലങ്കില്‍ മറ്റ് ആഘോഷങ്ങളുടെ ഭാഗമായി പണമായിട്ട് തുക ലഭിച്ചാലും പിഴയുണ്ടാകിയം. വിവാഹത്തിന് ബന്ധുക്കള്‍ നല്‍കുന്ന സമ്മാനത്തുകകള്‍ ഈ അവസരത്തില്‍ ലഭിക്കുന്ന തുകകളും വരുമാനമായി കൂട്ടുകയില്ല. എന്നാല്‍ ബന്ധുക്കളല്ലാത്തവരില്‍ നിന്ന് 50000 രൂപയില്‍ കൂടുതല്‍ ലഭിച്ചാല്‍ പിഴയുണ്ടാകും.

 

 

 

OTHER SECTIONS