ദേശീയ ശരാശരിയെ പിന്നിലാക്കി കേരളത്തിലെ 4 വാണിജ്യ ബാങ്കുകള്‍; ഒരു ലക്ഷം കോടിയുടെ വര്‍ധന

കേരളം ആസ്ഥാനമായുള്ള 4 വാണിജ്യ ബാങ്കുകളുടെ മൊത്തം ബിസിനസില്‍ ഒരു ലക്ഷം കോടി രൂപയുടെ വര്‍ധന.സിഎസ്ബി ബാങ്ക്,ഫെഡറല്‍ ബാങ്ക്, ധനലക്ഷ്മി ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക് എന്നിവയാണ് ആ 4 വാണിജ്യ ബാങ്കുകള്‍.

author-image
Greeshma Rakesh
New Update
ദേശീയ ശരാശരിയെ പിന്നിലാക്കി കേരളത്തിലെ 4 വാണിജ്യ ബാങ്കുകള്‍;  ഒരു ലക്ഷം കോടിയുടെ വര്‍ധന

കൊച്ചി: കേരളം ആസ്ഥാനമായുള്ള 4 വാണിജ്യ ബാങ്കുകളുടെ മൊത്തം ബിസിനസില്‍ ഒരു ലക്ഷം കോടി രൂപയുടെ വര്‍ധന. സിഎസ്ബി ബാങ്ക്,ഫെഡറല്‍ ബാങ്ക്, ധനലക്ഷ്മി ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക് എന്നിവയാണ് ആ 4 വാണിജ്യ ബാങ്കുകള്‍.

 
ഈ 4 ബാങ്കുകളും ജൂണ്‍ 30ന് അവസാനിച്ച ത്രൈമാസത്തില്‍ വായ്പയിലും നിക്ഷേപത്തിലും നേടിയ മികച്ച വളര്‍ച്ചയുടെ ഫലമാണിത്. പുതിയ സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദം ബാങ്കിങ് വ്യവസായത്തിനു പൊതുവേ മോശമാണെന്നിരിക്കെയാണു കേരള ബാങ്കുകളുടെ ഈ നേട്ടം.

വായ്പ വളര്‍ച്ചയില്‍ ഏറ്റവും വലിയ നേട്ടം കൈവരിച്ചിരിക്കുന്നതു സിഎസ്ബി ബാങ്കാണ്.30.40 ശതമാനമാണു വാര്‍ഷികാടിസ്ഥാനത്തിലുള്ള വര്‍ധന.

 
 
നിക്ഷേപ വളര്‍ച്ചയാകട്ടെ 20.77%.അതെസമയം ഫെഡറല്‍ ബാങ്കിന്റെ വായ്പയിലെയും നിക്ഷേപത്തിലെയും വര്‍ധന 21% വീതമാണ്.അതായത് ദേശീയ ശരാശരിയെപോലും പിന്നിലാക്കുന്നതാണു സിഎസ്ബി ബാങ്കിന്റെയും ഫെഡറല്‍ ബാങ്കിന്റെയും വായ്പയുടെ വളര്‍ച്ച.
 
 
ധനലക്ഷ്മി ബാങ്കിനു വായ്പയില്‍ 15% വളര്‍ച്ച നേടാന്‍ കഴിഞ്ഞു. എന്നാല്‍ നിക്ഷേപ വളര്‍ച്ച 6% മാത്രം. സൗത്ത് ഇന്ത്യന്‍ ബാങ്ക് വായ്പയില്‍ 14.53 ശതമാനവും നിക്ഷേപത്തില്‍ 8.31 ശതമാനവുമാണു വര്‍ധന നേടിയിട്ടുള്ളത്.

മൊത്തം 5,48,552.78 കോടിയുടെ ബിസിനസായിരുന്നു ഈ ബാങ്കുകള്‍ക്ക് 2022 ജൂണ്‍ 30ന് അവസാനിച്ച ത്രൈമാസത്തിലുണ്ടായിരുന്നത്. ഇക്കഴിഞ്ഞ ത്രൈമാസത്തിലെ ബിസിനസ് 6,47,937.20 കോടി.

 
 
മാത്രമല്ല പ്രവര്‍ത്തന ഫലം പരിഗണിക്കാന്‍ ബാങ്കുകളുടെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് യോഗം ചേരാനിരിക്കുകയാണ്.അതുകൊണ്ട് തന്നെ ഫല പ്രഖ്യാപനവും ഉണ്ടായിട്ടില്ല.
 
എന്നാല്‍ ഓഹരി വിലയെ സ്വാധീനിക്കാനിടയുള്ള വിവരങ്ങള്‍ പരസ്യമാകുന്നതിനു മുമ്പ് അറിയിച്ചിരിക്കണമെന്ന സെക്യുരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ (സെബി) വ്യവസ്ഥ പ്രകാരം ഒന്നാം പാദ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടു സ്റ്റോക് എക്‌സ്‌ചേഞ്ചുകള്‍ക്കു സമര്‍പിച്ചിട്ടുള്ള കണക്കുകള്‍ മാത്രമാണു ലഭ്യമായിട്ടുള്ളത്.
 
 
 
bank