പുത്തന്‍ സാങ്കേതിക വിദ്യകളും മികച്ച ഓഫറുകളുമായി ഓക്‌സല്‍ ഇന്ത്യ

By online desk.17 11 2019

imran-azhar

 

ഓണ്‍ലൈന്‍ വ്യാപാര രംഗത്തെ സാധ്യതകള്‍ പുതിയ സാങ്കേതിക വിദ്യകളിലൂടെ സാധാരണക്കാരിലേക്ക് എത്തിക്കാനൊരുങ്ങി ഓക്‌സല്‍ ഇന്ത്യ. പലവ്യഞ്ജന, ഇന്ധന വിലകളില്‍ വലിയ ഇളവ് ലഭിക്കുന്ന പെട്രോ കാര്‍ഡ്, സൂപ്പര്‍ ഷോപ്പി കാര്‍ഡ് എന്നീ വ്യത്യസ്ത ഡിജിറ്റല്‍ വാലെറ്റുകളുമായാണ് ഓക്‌സല്‍ ഇന്ത്യ കേരളത്തിലെത്തുന്നത്.

 

ഐസിഐസിഐ ബാങ്കുമായി ചേര്‍ന്നാണ് പെട്രോ കാര്‍ഡ് പ്രവര്‍ത്തിക്കുന്നത്. 2700 രൂപ വാലറ്റിലേക്ക് മാറ്റുമ്പോള്‍ ുപയോക്താവിന് ബോണസ് പോയിന്റായി 300 രൂപ ലഭിക്കും. ഇതുപയോഗിച്ച് രാജ്യത്ത് എവിടെ നിന്ന് വേണമെങ്കിലും 3000 രൂപയുടെ ഇന്ധനം വാങ്ങാവുന്നതാണ്. 300 രൂപ നല്‍കി ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. പത്ത് ദിവസത്തിനുള്ളില്‍ കാര്‍ഡ് കൊറിയര്‍ ആയി ലഭിക്കും.

 

ഓക്‌സല്‍ ഇന്ത്യയുടെ സൂപ്പര്‍ ഷോപ്പി ഡിജിറ്റല്‍ വാലറ്റ് വഴി സാധനങ്ങള്‍ വാങ്ങുമ്പോള്‍ പലവ്യഞ്ജനങ്ങള്‍ ഉള്‍പെടെയുള്ള ഗാര്‍ഹിക ഉത്പന്നങ്ങള്‍ക്ക് മികച്ച ഡിസ്‌കൗണ്ടുകളും ലഭിക്കും.

 

ഓക്‌സല്‍ ഇന്ത്യ നടത്തിയ ഫുള്‍ ഫ്യുവല്‍ എന്ന ഓണ്‍ലൈന്‍ മത്സരത്തില്‍ വിജയികളായി തെരഞ്ഞെടുക്കപ്പെട്ട നാല് പേര്‍ക്ക് പെട്രോള്‍ ആജീവനാന്തം സൗജന്യമായി ലഭിക്കും. കൊല്ലം സ്വദേശിയായ ദേവദര്‍ശ്, തിരുവനന്തപുരം സ്വദേശിയായ അജീഷ് മോഹന്‍, എറണാകുളം സ്വദേശിയായ മേരി തെരേസ്സ ജെഫ്‌ന, വയനാട് സ്വദേശിയായ എബി തോമസ് എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.

OTHER SECTIONS