പി ഇ മത്തായി മുത്തൂറ്റ് മിനി ഫിനാൻസിയേഴ്‌സ് സി ഇ ഒ

By Web Desk.19 01 2021

imran-azhar

 

കൊച്ചി: ബാങ്കിതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് മിനി ഫിനാൻസിയേഴ്‌സ് ലിമിറ്റഡിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആയി പി ഇ മത്തായി ചുമതയേറ്റു. ഇദ്ദേഹം കമ്പനിയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ആയി പ്രവർത്തിച്ചുവരികയായിരുന്നു. മുത്തൂറ്റ് പ്രഷ്യസ് മെറ്റൽസ് കോർപറേഷന്റെ സി ഇ ഒ , മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ് ജനറൽ മാനേജർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ജനറൽ മാനേജരായും ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.പുതിയ നിയമനം ജനുവരി ഒന്നു മുതൽ നിലവിൽ വന്നതായും കമ്പനി അറിയിച്ചു. ഈ പുതിയ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിൽ അഭിമാനമുണ്ടെന്ന് പി.ഇ മത്തായി പറഞ്ഞു

OTHER SECTIONS