പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ നവീകരിച്ച ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു

പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ നവീകരിച്ച ബ്രാഞ്ച്, പെരിന്തല്‍മണ്ണ-കോഴിക്കോട് റോഡിലുള്ള മഷ്റെയ്ക് ട്രേഡ് സെന്ററിന്റെ ഗ്രൗണ്ട് ഫ്‌ലോറില്‍ പ്രവര്‍ത്തനം ആരംഭിച്ചു.

author-image
Web Desk
New Update
പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ നവീകരിച്ച ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു

പെരിന്തല്‍മണ്ണ: പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ നവീകരിച്ച ബ്രാഞ്ച്, പെരിന്തല്‍മണ്ണ-കോഴിക്കോട് റോഡിലുള്ള മഷ്റെയ്ക് ട്രേഡ് സെന്ററിന്റെ ഗ്രൗണ്ട് ഫ്‌ലോറില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ബാങ്കിന്റെ നവീകരിച്ച ബ്രാഞ്ച് പെരിന്തല്‍മണ്ണ മുനിസിപ്പല്‍ ചെയര്‍മാന്‍ പി ഷാജി ഉദ്ഘാടനം ചെയ്തു.

പഞ്ചാബ് നാഷണല്‍ ബാങ്ക് കോഴിക്കോട് സര്‍ക്കിള്‍ മേധാവി ശ്രീ എന്‍ രാമചന്ദ്രന്‍, ബിഎന്‍എ/എടിഎം മെഷീന്‍ ഉദ്ഘാടനം ചെയ്തു.

ക്യാഷ് ഡെപോസിറ്റ് മെഷീനും എടിഎമ്മും ഉള്ള പുതിയ പരിസരം ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യ പ്രദമായിരിക്കുമെന്ന് ബ്രാഞ്ച് ഹെഡ് ശ്രീരാഗ് അറിയിച്ചു.

 

business punjab national bank