പാരിസണ്‍സിന്‍റെ അതിഥി ബ്രാന്‍ഡ് ഉത്പന്നങ്ങള്‍ വിപണിയില്‍

By praveen prasannan.09 Jan, 2018

imran-azhar

കൊച്ചി : കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭക്ഷ്യോത്പാദന~വിതരണ രംഗത്തെ പ്രമുഖരായ പാരിസണ്‍സ് ഗ്രൂപ്പ് അതിഥി എന്ന ബ്രാന്‍ഡ് നാമത്തിലുള്ള പ്രിമിയം ഉത്പന്നങ്ങള്‍ വിപണിയിലിറക്കി. ബ്രാന്‍ഡ് അംബാസഡര്‍ നടന്‍ ഫഹദ് ഫാസിലാണ് ഉത്പന്നങ്ങള്‍ വിപണിലിറക്കി ഉദ്ഘാടനം നിര്‍വഹിച്ചത്.

അതിഥി ശ്രേണിയില്‍ സൂര്യകാന്തി എണ്ണ, തവിടെണ്ണ, വെളിച്ചെണ്ണ, പാമോലിന്‍, ചക്ക, ആട്ട, ഗോതന്പ് ആട്ട, വറുത്ത റവ എന്നിവയാണ് വിപണിയിലെത്തിച്ചത്. ഉന്നത ഗുണനിലവാരം പാലിച്ചാണ് ഉത്പന്നങ്ങള്‍ സംഭരിച്ച് സംസ്കരിച്ച് വിപണിയിലെത്തിക്കുന്നത്.

പാരിസണ്‍സ് 6000 ഏക്കറിലേറെ തോട്ടം നടത്തുന്നുണ്ട്. മൂവായിരത്തോളം പേര്‍ക്ക് ഉപജീവനനോപാധി കൂടിയാണ് പാരിസണ്‍സ്.

പാരിസണ്‍സിന് നിര്‍മ്മാണ, ഗവേഷണ, വികസന, സര്‍വീസസ്, ലോജിസ്റ്റിക്സ്, വ്യാപാര, ചെറുകിട വില്‍പന എന്നിങ്ങനെ വിതരണ രംഗത്തെ എല്ലാ മേഖകകളിലും സാന്നിധ്യമുണ്ട്.

 

 

 

OTHER SECTIONS