വൻ പ്രതിസന്ധിയിൽ കുടുങ്ങി പേടിഎം

ന്യൂ ഡല്‍ഹി : ഇ കൊമേഴ്സ് ശൃംഖലയായ പേടിഎം ഇന്ത്യയില്‍ പ്രതിസന്ധി നേരിടുന്നു.

author-image
online desk
New Update
വൻ പ്രതിസന്ധിയിൽ കുടുങ്ങി പേടിഎം

ന്യൂ ഡല്‍ഹി : ഇ കൊമേഴ്സ് ശൃംഖലയായ പേടിഎം ഇന്ത്യയില്‍ പ്രതിസന്ധി നേരിടുന്നു. ഈ സാമ്പത്തിക വര്‍ഷത്തില്‍ പേടിഎമ്മിന്റെ മാതൃ കമ്പനിയായ വണ്‍97 കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡിന്റെ നഷ്ടം മൂന്നിരട്ടിയായി മാറിയെന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യയില്‍ പേടിഎം ബ്രാന്‍ഡ് ശക്തമാക്കാനും, ബിസിനസ്, മേഖല ശക്തിപ്പെടുത്താനുമുള്ള ശ്രമത്തിലായിരുന്നു കമ്പനി. അതിനിടെയാണ് നഷ്ടം ഉയര്‍ന്നത്. ഈ സാമ്പത്തിക വര്‍ഷത്തില്‍ 4217.20 കോടിയായി കമ്പനിയുടെ നഷ്ടം വര്‍ദ്ധിച്ചിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഇത് 1604.34 കോടി രൂപയായിരുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ ഇത് നിയന്ത്രണമില്ലാതെ കുതിക്കുകയാണെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. കമ്പനിയുടെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് നഷ്ടത്തിന്റെ കണക്ക് വെളിപ്പെടുത്തുന്നത്. വണ്‍97 2021ല്‍ 207.61 കോടി രൂപയുടെ ലാഭമാണ് പ്രതീക്ഷിക്കുന്നത്.

2026ലെ സാമ്പത്തിക പാദത്തില്‍ 8512.69 കോടി രൂപയുടെ ലാഭമാണ് കമ്പനി പ്രതീക്ഷിക്കുന്നത്. എന്നാല്‍ നഷ്ടങ്ങളുടെ കണക്ക് ചെറിയ തോതിലുള്ള ആശങ്കയാണ്. ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ പേടിഎമ്മിന്റെ മൊത്ത വരുമാനം 3579.67 കോടി രൂപയായി ഉയര്‍ന്നിരിക്കുകയാണ്. 8.2 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഇത്. ഒരു വര്‍ഷം മുമ്പ് 3309.61 കോടിയായിരുന്നു മൊത്ത വരുമാനം. ചെലവുകള്‍ 7730.14 കോടിയായും ഉയര്‍ന്നിട്ടുണ്ട്.

വ്യാപാരം വര്‍ദ്ധിപ്പിക്കുന്നതിനും ബ്രാന്‍ഡ് മൂല്യം ഉയര്‍ത്താനുമുള്ള ശ്രമത്തില്‍ കമ്പനിയുടെ മൂലധന ചെലവിലും കാര്യമായ നഷ്ടുണ്ടായിട്ടുണ്ട്. ഇതാണ് ഇത്രവലിയ നഷ്ടത്തിലേക്ക് നയിച്ചത്. പേമെന്റ് ബാങ്ക്, ഇന്‍ഷ്വറന്‍സ്, ഇന്‍ഷ്വറന്‍സ് ബ്രോക്കിംഗ്, ട്രാവല്‍ ടിക്കറ്റിംഗ്, ഹോട്ടല്‍, മൊബൈല്‍ വാലറ്റ് സര്‍വീസസ് തുടങ്ങിയ മേഖലകളിലേക്ക് കമ്പനിയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് പേടിഎം ശ്രമിക്കുന്നതെന്ന് കമ്പനി രേഖകളില്‍ പ റയുന്നു.

 

paytm at huge loss