ഇന്ധനവില ഇന്നും കൂട്ടി; 19 ദിവസത്തിനിടെ ഡീസലിന് കൂട്ടിയത് അഞ്ച് രൂപയിലധികം

ഇന്ധനവില ഇന്നും കൂട്ടി. പെട്രോൾ ലിറ്ററിന് 35 പൈസയും, ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്

author-image
Vidya
New Update
ഇന്ധനവില ഇന്നും കൂട്ടി; 19 ദിവസത്തിനിടെ ഡീസലിന് കൂട്ടിയത് അഞ്ച് രൂപയിലധികം

തിരുവനന്തപുരം: ഇന്ധനവില ഇന്നും കൂട്ടി. പെട്രോൾ ലിറ്ററിന് 35 പൈസയും, ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്.പത്തൊൻപത് ദിവസത്തിനിടെ ഡീസലിന് അഞ്ച് രൂപ പതിമൂന്ന് പൈസയും, പെട്രോളിന് മൂന്ന് രൂപ നാൽപത്തിനാല് പൈസയുമാണ് വർദ്ധിപ്പിച്ചത്.

തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 107.05 രൂപയും, ഡീസലിന് 100.57 രൂപയുമായി.കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 105 രൂപ 10 പൈസയും, ഡീസലിന് 98 രൂപ 74 പൈസയുമായി ഉയർന്നു.

petrol diesel