പെട്രോള്‍, ഡീസല്‍ വില ദിവസവും മാറും

By praveen prasannan.09 Jun, 2017

imran-azhar

മുംബയ്: പെട്രോള്‍, ഡീസല്‍ നിരക്കുകള്‍ ദിവസവും മാറുന്ന സംവിധാനം വരുന്നു. ജൂണ്‍16 മുതല്‍  രാജ്യവ്യാപകമായ ഇത് നിലവില്‍ വരും.

അന്താരാഷ്ട്ര വിലയ്ക്കനുസൃതമായി ഓരോ ദിവസം വിലയില്‍ മാറ്റം വരും. പരീക്ഷണാടിസ്ഥാനത്തില്‍ ഇത് അഞ്ച് നഗരങ്ങളില്‍ മേയ് ഒന്ന് മുതല്‍ നടപ്പിലായിരുന്നു. ഉദയ്പൂര്‍, ജാംഷഡ്പൂര്‍, പുതുച്ചേരി, ചന്‍ഡിഗഡ്, വിശാഖപട്ടണം എന്നിവിടങ്ങളിലാണിത്.

പുതിയ സംവിധാനം കൂടുതല്‍ സുതാര്യത ഉറപ്പ് വരുത്തുമെന്ന് ഇന്ത്യന്‍ ഓയില്‍ അധികൃതര്‍ പറഞ്ഞു. നിരവധി വികസത രാജ്യങ്ങള്‍ ഈ സന്പ്രദായമാണ് പിന്‍തുടരുന്നത്.

ഓരോ ദിവസത്തെയും വില ഉപഭോക്താക്കളെ അറിയിക്കാന്‍ നടപടി സ്വീകരിക്കും. വില പത്രങ്ങളില്‍ പ്രസിദ്ധപ്പെടുത്തുക, പന്പുകളില്‍ വില വിവരം പ്രദര്‍ശിപ്പിക്കുക, മൊബൈല്‍ ആപ്പുകള്‍ വഴി വില അറിയിക്കുക തുടങ്ങിയ ആലോചിക്കുന്നുണ്ട്.