സംസ്ഥാനത്ത് ഇന്ധന വില വീണ്ടും താഴേക്ക്

By Anju N P.09 Jun, 2018

imran-azhar

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വില വീണ്ടും താഴേക്ക്. തുടര്‍ച്ചയായ ഒമ്പതാം ദിവസമാണ് ഇന്ധന വില കുറയുന്നത്. രാജ്യാന്തര വിപണിയില്‍ എണ്ണ വില കുറയുന്നതിന്റെ ഭാഗമായാണ് ഇന്ത്യയിലും നേരിയ തോതില്‍ ഇന്ധന വിലയില്‍ കുറവ് വന്നിരിക്കുന്നത്. പെട്രോളിന് 41 പൈസയും ഡീസലിന് 31 പൈസയുമാണ് കുറഞ്ഞത്.

 

തിരുവനന്തപുരത്ത് പെട്രോളിന് 80.14 രൂപയും ഡീസലിന് 73.09 രൂപയുമാണ്. കര്‍ണാടക തെരഞ്ഞെടുപ്പിന് ശേഷം തുടര്‍ച്ചയായി ഇന്ധന വിലയില്‍ വര്‍ദ്ധനവുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസമായി ഇന്ധന വിലയില്‍ നേരിയ കുറവുണ്ടായിരുന്നു.

 

OTHER SECTIONS