ഇന്ധന വില മാറ്റമില്ലാതെ തുടരുന്നു: പെട്രോളിന് 78.61 രൂപ

By Anju N P.11 May, 2018

imran-azhar

 

കൊച്ചി: ഇന്ധന വിലയില്‍ ഇന്നും മാറ്റമില്ല. ഏപ്രില്‍ 24 മുതല്‍ ഇന്ധന വില മാറ്റമില്ലാതെ തുടരുകയാണ്. അന്ന് ഡീസലിന് 19 പൈസയും പെട്രോളിനു 14 പൈസയും വര്‍ധിച്ചിരുന്നു.

 

തിരുവനന്തപുരത്ത് 78.61 രൂപ, കൊച്ചിയില്‍ 77.45 രൂപ, കോഴിക്കോട്ട് 77.74 രൂപ, പത്തനംതിട്ടയില്‍ 78.03 രൂപ എന്നിങ്ങനെയാണ് ഒരു ലിറ്റര്‍ പെട്രോളിന്റെ വില. ഡീസല്‍ കൊച്ചിയില്‍ 70.43 രൂപ, കൊല്ലത്ത് 71.14 രൂപ, തിരുവനന്തപുരത്ത് 71.52 രൂപ, കോഴിക്കോട്ട് 70.53 രൂപ, പാലക്കാട്ട് 70.79 രൂപ എന്നിങ്ങനെയാണു വില .

 

OTHER SECTIONS