സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു

By Anju N P.31 Dec, 1969

imran-azhar

 


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. 79.02 രൂപയിലാണ് നഗരത്തില്‍ ഇന്ന് പെട്രോള്‍ വ്യാപാരം പുരോഗമിക്കുന്നത്. മെട്രോ നഗരമായ കൊച്ചിയില്‍ ലിറ്ററിന് 77.64 രൂപയും കോഴിക്കോടും ലിറ്ററിന് 77.97 രൂപ എന്നീ നിരക്കിലുമാണ് ഇന്നത്തെ പെട്രോള്‍ വ്യാപാരം പുരോഗമിക്കുന്നത്.


തലസ്ഥാനത്ത് ഡീസലിന് 72.05 ആയപ്പോള്‍ കോഴിക്കോട് ലിറ്ററിന് 71.01 രൂപയും കൊച്ചിയില്‍ 70.69 രൂപ എന്നീ നിരക്കില്‍ വ്യാപാരം പുരോഗമിക്കുന്നു. ഡീസല്‍ വില ക്രമാതീതമായി വര്‍ധിച്ചതോടെ പെട്രോള്‍ വിലയും ഡീസല്‍ വിലയും തമ്മില്‍ വലിയ വില വ്യത്യാസമില്ല എന്നതാണ് വസ്തുത.

 

OTHER SECTIONS