തുടര്‍ച്ചയായ പതിമൂന്നാം ദിവസവും ഇന്ധന വില താഴോട്ട്‌

By Anju N P.11 Jun, 2018

imran-azhar


തുടര്‍ച്ചയായ പതിമൂന്നാം ദിവസവും സംസ്ഥാനത്ത് ഇന്ധന വില കുറഞ്ഞു. പെട്രോളിന് 20 പൈസയും ഡീസലിന് 26 പൈസയുമാണ് കുറഞ്ഞത്. തിരുവനന്തപുരത്ത് പെട്രോളിന് 79 രൂപ 69 പൈസയും ഡീസലിന് 72 രൂപ 64 പൈസയുമാണ് വില. രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില കുറയുന്നതാണ് ഇന്ത്യയിലും ഇന്ധനവിലയില്‍ കുറവ് വരാന്‍ കാരണം.

 


കൊച്ചിയില്‍ പെട്രോളിന് 78 രൂപ 42 പൈസയും ഡീസലിന് 71 രൂപ 55 പൈസയുമാണ് വില. കോഴിക്കോട് പെട്രോളിന് 78 രൂപ 67 പൈസയും ഡീസലിന് 71 രൂപ 81 പൈസയുമാണ് നിരക്ക്.

 

13 ദിവസത്തിനുള്ളില്‍ പെട്രോളിന് ഒരു രൂപ 93 പൈസയും ഡീസലിന് ഒരു രൂപ 56 പൈസയുമാണ് കുറഞ്ഞത്. ഇതിന് പുറമേ സംസ്ഥാന സര്‍ക്കാര്‍ പെട്രോള്‍-ഡീസല്‍ വില്‍പ്പന നികുതി ഒരു രൂപ കുറച്ചതും പെട്രോള്‍ വിലയില്‍ കുറവ് വരാന്‍ കാരണമായിട്ടുണ്ട്.

 

OTHER SECTIONS