സംസ്ഥാനത്ത് ഇന്ധന വിലയില്‍ ഇടിവ്

By Anju N P.21 Jun, 2018

imran-azhar

 

തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോള്‍-ഡീസല്‍ വിലയില്‍ ഇടിവ് രേഖപ്പെടുത്തി. തിരുവനന്തപുരത്ത് പെട്രോളിന് 79.27 രൂപയും ഡീസലിന് 72.45 രൂപയുമാണ് വില.

 

കൊച്ചിയില്‍ പെട്രോളിന് 77.88 രൂപയും ഡീസലിന് 71.08 രൂപയും, കോഴിക്കോട് പെട്രോളിന് 78.22 രൂപയും ഡീസലിന് 71.41 രൂപയുമാണ് വില.

രാജ്യാന്തര വിപണിയില്‍ എണ്ണവില കുറയുന്നതിന്റെ പ്രതിഫലനമായാണ് ഇന്ത്യയിലും പെട്രോള്‍-ഡീസല്‍ വില നേരിയ തോതില്‍ കുറയുന്നത്.