ഇന്ധന വില വീണ്ടും കൂടി

By anju.04 10 2018

imran-azhar

 

തിരുവനന്തപുരം: രാജ്യത്ത് ഇന്ധന വില വീണ്ടും ഉയരുന്നു. ഇന്ന് പെട്രോളിന് 15 പൈസയും ഡീസലിന് 21 പൈസും വര്‍ധിച്ചു. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര് പെട്രോളിന് 87.39 രൂപയും ഡീസലിന് 80.74 രൂപയുമായി.

 


കൊച്ചിയില്‍ പെട്രോളിന് 85.87 രൂപയും ഡീസലിന് 79.21 രൂപയുമാണ്. കോഴിക്കോട്ട് പെട്രോളിന് 86.25 രൂപയും ഡീസലിന് 79.58 രൂപയുമാണ് വില.

 

ഇന്ത്യയില്‍ മുംബൈയിലാണ് പെട്രോളിന് ഏറ്റവും കൂടിയ വില. പെട്രോളിന് 91.34 രൂപയും ഡീസലിന് 80.10 രൂപയുമാണ് വില. ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 84 രൂപയും ഡീസലിന് 75.45 രൂപയുമാണ് വില.

 

OTHER SECTIONS