സംസ്‌ഥാനത്ത്‌ ഇന്ധനവില വീണ്ടും കൂടി

By Anju N P.11 Jul, 2018

imran-azhar

 

കൊച്ചി: സംസ്ഥാനത്തു തുടര്‍ച്ചയായി ആറാം ദിവസവും ഇന്ധനവില കൂടി. പെട്രോളിന് 18 പൈസയും ഡീസലിന് 17 പൈസയുമാണ് വര്‍ധിച്ചത്.


തിരുവനന്തപുരത്തു പെട്രോളിന് 79.64 രൂപയും ഡീസലിന് 73.03 രൂപയുമാണ്. കൊച്ചിയില്‍ 78.40 രൂപയും 71.87 രൂപയും, കോഴിക്കോട്ട് പെട്രോളിന് ലിറ്ററിന് 78.60 രൂപയും ഡീസലിന് 71.57 രൂപയുമായി. കഴിഞ്ഞ അഞ്ചു മുതലാണ് പെട്രോളിനും ഡീസലിനും വില ഉയര്‍ന്നുതുടങ്ങിയത്. മേയ് 30 നു ശേഷം 36 ദിവസം വില കൂടിയില്ല. പിന്നീട് ദിവസംതോറും ഉയരുകയാണ്.